ഇരുപതു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് 420.9 മില്യന്‍ ലോട്ടറി പങ്കിട്ടു

09:10 am 1/12/2016

– പി. പി. ചെറിയാന്‍
Newsimg1_99026257
പോര്‍ട്ട് ലാന്റ്(ടെന്നിസ്സി): ടെന്നിസ്സി പോര്‍ട്ട് ലാന്റിലുളള മെറ്റല്‍ നിര്‍മ്മാണ പ്ലാന്റിലെ 20 തൊഴിലാളികള്‍ ചേര്‍ന്ന് 420.9 മില്യണ്‍ ഡോളറിന്റെ പവര്‍ബോള്‍ ജാക്ക് പോട്ട് പങ്കിട്ടതായി നവംബര്‍ 29 ന് ലോട്ടറി അധികൃതര്‍ പുറത്തിറക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി ലോട്ടറി കളിക്കുന്ന ജീവനക്കാര്‍ക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ‘ടെന്നിസ്സി 20’ എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പ് നേതാവ് പറഞ്ഞു.

എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും 120 ഡോളറിന്റെ ലോട്ടറി ടിക്കറ്റാണ് ഇവര്‍ വാങ്ങിയിരുന്നത്.നാഷ് വില്ലയില്‍ നിന്നും അറുപത് മൈല്‍ അകലെയുളള സ്‌മോക്ക് ഷോപ്പില്‍ നിന്നും ശനിയാഴ്ചയായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

ലോട്ടറി അടിച്ചവരില്‍ ചിലര്‍ റിട്ടയര്‍ ചെയ്യുന്നതിനും ചിലര്‍ ജോലിയില്‍ തുടരുന്നതിനും തീരുമാനിച്ചതായി കെവിന്‍ സതര്‍ലാന്റ് അറിയിച്ചു.420.9 മില്യന്‍ ഡോളര്‍ ലോട്ടറിയാണെങ്കിലും 254 മില്യണ്‍ ഡോളറാണ് 20 പേര്‍ക്കും കൂടി ലഭിക്കുക. ഓരോരുത്തര്‍ക്കും 12.7 മില്യണ്‍.

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം ടെന്നിസ്സിയിലെ 13 സിറ്റികളില്‍ നിന്നുളള വരെ ലക്ഷാധിപതികളാക്കി മാറ്റിയതായി സന്തോഷം മറച്ചു വെക്കാനാകാതെ ഗ്രൂപ്പ് ലീഡര്‍ ഏമി ഒ നീല്‍ പറഞ്ഞു.ടെന്നിസ്സി സംസ്ഥാനത്ത് ഇത്തരത്തിലുളള ആറാമത്തെ പവര്‍ ബോള്‍ ജാക്ക് പോട്ടാണ് ഇതുവരെ ലഭിച്ചിട്ടുളളതെന്ന് ലോട്ടറി അധികൃതര്‍ വ്യക്തമാക്കി.