കരുണാനിധി ആശുപത്രിയിൽ.

09:08 am 01/12/2016
download
ചെന്നൈ: തമിഴ്​നാട്​ മുൻമുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ ആൾവാർപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്​ രാവിലെ ആറുമണിയോടെ നിർജലീകരണത്തെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

92കാരനായ കരുണാനിധി ആഴ്​ചകളായി അസുഖ ബാധിതനാണ്​. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും കുറച്ചു ദിവസംകൂടി ആശുപത്രിയിൽ കഴിയേണ്ടി വരു​െമന്നും അധികൃതർ അറിയിച്ചു