ജര്‍മനിക്ക് “ട്രിപ്പിള്‍ എ’ റേറ്റിംഗ് –

08:33 pm 11/3/2017

ജോര്‍ജ് ജോണ്‍
Newsimg1_28546547
ബെര്‍ലിന്‍: ലോക സാന്പത്തിക റേറ്റിംഗ് ഏജന്‍സി ഫിച്ച്, ജര്‍മന്‍ സാന്പത്തിക വളര്‍ച്ചയ്ക്കും കറന്‍സി മാനേജ്‌മെന്‍റിനും ഏറ്റവും മികച്ച “ട്രിപ്പിള്‍ എ’ ഗ്രേഡ് നല്‍കി. ജര്‍മനിയിലെ ഗാര്‍ഹിക ഉത്പാദനം 2017 ല്‍ 1.8 ശതമാനം ആയിരിക്കമെന്നാണ് റേറ്റിംഗ് ഏജന്‍സി ഫിച്ചിന്‍റെ കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ടു വര്‍ഷമായി ജര്‍മനിയിലേക്ക് ഒഴുകിയ അഭയാര്‍ഥികളും അതിനുവേണ്ടി ചെലവാക്കിയ അധിക ചെലവും ജര്‍മന്‍ സാന്പത്തിക വളര്‍ച്ചയെ ബാധിച്ചില്ല. സമൃദ്ധമായ സാന്പത്തിക അച്ചടക്ക നടപടികളും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കിട്ടിയ നികുതി വരുമാനവും ജര്‍മനിയുടെ സാന്പത്തിക ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും സഹായിച്ചു.

ജര്‍മനിയുടെ സാന്പത്തിക ഭദ്രതയില്‍ ജര്‍മന്‍ വ്യവസായങ്ങളില്‍ മുതല്‍ മുടക്കാന്‍ ഇത് ഏറ്റവും ഉചിതമായ സമയം ആണെന്ന് ലോക റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു. ജര്‍മന്‍ വ്യവസായ മേഖലയില്‍ മുതല്‍ മുടക്കാന്‍ പ്രവാസികള്‍ക്കും ഏറെ സാധ്യതകളുണ്ട്.