ജര്‍മന്‍ ചാന്‍സലറെ സന്ദര്‍ശിക്കാന്‍ മലയാളി വിദ്യാര്‍ഥിയും

07:14 pm 12/5/2017

– ജോര്‍ജ് ജോണ്‍

ബെര്‍ലിന്‍: ബെര്‍ലിനില്‍ ജര്‍മന്‍ഭാഷ പഠിക്കാനും ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്താനുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിസംഘത്തില്‍ ഒരു മലയാളിയും. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ചൈതന്യന്‍ ബി.പ്രകാശിനാണ് ഈ അവസരം കിട്ടിയത്. ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റിറ്റ}ട്ട് രാജ്യത്തുനിന്നു തിരഞ്ഞെടുത്ത 30 കുട്ടികളില്‍ ഏക മലയാളിയാണ് ചൈതന്യന്‍.

ഇന്ത്യയിലെ 14 വയസ്സുവരെയുള്ള ജര്‍മന്‍ ഭാഷാവിദ്യാര്‍ഥികള്‍ക്കിടിയില്‍ നടത്തിയ മത്സരത്തില്‍ നിന്നാണ് ചൈതന്യനെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ഗൊയ്‌ഥെ സെന്ററില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള കേന്ദ്രത്തിലാണ് ജര്‍മന്‍ ഭാഷ പഠിക്കുന്നത്. ഭയുവാക്കളുടെ ഇന്റര്‍നെറ്റ് പങ്കാളിത്തം’ എന്ന വിഷയത്തിലെ അവതരണമാണ് ഈ സ്‌കോളര്ഷിപ്പിന് ചൈതന്യനെ അര്‍ഹനാക്കിയതെന്ന് ജര്‍മന്‍ ഓണററി കോണ്‍സലും ഗൊയ്‌ഥെ സെന്റര്‍ ഡയറക്ടറുമായ ഡോ. സെയ്ദ് ഇബ്രാഹിം പറഞ്ഞു. ജൂലായിലാണ് ചൈതന്യന്റെ മൂന്നാഴ്ചത്തെ ജര്‍മന്‍ പര്യടനം. ജര്‍മന്‍ഭാഷയില്‍ ഉന്നതപഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ച തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളേജ് വിദ്യാര്‍ത്ഥി ഗൗരിദേവി ജൂണില്‍ ജര്‍മനിയിലേക്ക് പോകുമെന്ന് ഡോ. സെയ്ദ് പറഞ്ഞു.