ജര്‍മന്‍ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

08:45 pm 30/9/2016

– ജോര്‍ജ് ജോണ്‍
Newsimg1_68352692
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ വിന്റര്‍ ഷെഡ്യൂള്‍ ആരംഭിക്കുന്ന ഈ വരുന്ന ഡിസംബര്‍ 11 മുതല്‍ 1.3 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ റെയില്‍ കാര്‍ഡ് 25 – 50 എന്നിവ കൈവശമുള്ള യാത്രക്കാര്‍ക്ക് ഈ നിരക്ക് വര്‍ദ്ധനവ് ബാധകമല്ല. പുതിയ വര്‍ദ്ധനവില്‍ ജര്‍മന്‍ റെയില്‍വേ ഫ്‌ളെക്‌സ് നിരക്കിന്റെ വര്‍ദ്ധനവ് 1.9 ശതമാനം ആണ്. ഓരോ സെക്ടര്‍ അനുസരിച്ചുള്ള യാത്രാ ടിക്കറ്റുകള്‍ക്ക് 3.9 ശതമാനം ടിക്കറ്റ് വര്‍ദ്ധന വരും.

കഴിഞ്ഞ വര്‍ഷം 2015 ല്‍ ദീര്‍ഘദൂര പ്രൈവറ്റ് ബസ് സര്‍വീസുകളുമായി മത്സരിക്കാന്‍ റെയില്‍വേ ചാര്‍ജ് വര്‍ദ്ധന വരുത്തിയിരുന്നില്ല. വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ ഇല്ലായ്മയും, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്കും പുറമെ ഇപ്പോഴത്തെ റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവും ജര്‍മനിയിലെ സാധാരണക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും.