08:41 pm 30/9/2016
– കെ.ജെ.ജോണ്‍
സൂറിച്ച്: ഹോളിക്രോസ് ഫെയ്ത്ത് മിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നാമത് മരിയന്‍ കണ്‍വെന്‍ഷന്‍ 2016 ഒക്ടോബര്‍ ഒന്ന്! രണ്ട് തീയതികളില്‍ ,അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും മദ്ധ്യസ്ഥയായ റോസാമിസ്റ്റിക്കാ മാതാവിന്‍റെ തീര്‍ത്ഥാടന ദേവാലയത്തില്‍വെച്ച് ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വം നടത്തുന്നു. ആത്മീയ ആചാര്യനും, ചിന്തകനും, സ്‌നേഹദൂതനുമായ ഫാ. ബോബി കട്ടിക്കാടാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍റെ മുഖ്യപ്രഭാഷകന്‍. രണ്ടു ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷനില്‍ യുവജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വ്വ് നല്‍കുന്ന പ്രത്യേക ക്ലാസ്സുകള്‍ ഫാ. വിട്മറിന്‍റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, സംഗീതസംവിധായകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്കായി വചനദൂത് നല്‍കും.
ആത്മീയ ഊര്‍ജ്ജം നല്‍കുന്ന വിശുദ്ധ കുര്‍ബാനയും, ആരാധനയും, ജപമാലപ്രദക്ഷിണവും ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹ വര്‍ഷമാണ്. കുമ്പസാരത്തിനും, കൌണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും.