യുഡിഎഫ് മദ്യനയം പരാജയമായിരുന്നെന്നു സര്‍ക്കാര്‍

01:11pm 30/6/2016 തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്്ടുവന്ന മദ്യനയം പരാജയമായിരുന്നെന്നു സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണമായും പരാജയമായിരുന്നെന്നു എക്‌സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. മദ്യ നിരോധനം നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്ത് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വര്‍ധിച്ചു. യാഥാര്‍ഥ്യബോധം ഇല്ലാത്തതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം. ഈ മദ്യനയത്തില്‍ സമഗ്രമാറ്റം വേണം. മദ്യവര്‍ജനത്തിലൂന്നിയ മദ്യനയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സഭയെ രേഖാമൂലം അറിയിച്ചു.

പിറ്റ്ബുളിന്റെ ആക്രമണത്തില്‍ നവജാത ശിശു മരിച്ചു

01:11pm 30/6/2016 – പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: ജനിച്ചു മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ടു പിറ്റ്ബുള്‍ അക്രമിച്ചു കൊലപ്പെടുത്തിയ ദയനീയ സംഭവം ഷെറിഫ് ഓഫീസില്‍ നിന്നും അറിയിച്ചു. ഫ്രെസ്‌നൊ പോലിസ് ഡിപ്പാര്‍ട്ടമെന്റ് അതിര്‍ത്തിയില്‍ തിങ്കളാഴ്ച(ജൂണ്‍ 27) 12.30 നായിരുന്നു സംഭവം. അപകടകാരികളല്ലാത്ത നായ്ക്കളെ പുറത്ത് കെട്ടിയിട്ടുണ്ടെന്നായിരുന്നു മാതാവ് കരുതിയിരുന്നത്. വീടിന്റെ വാതില്‍ തുറന്നിട്ട് മുപ്പത്തിമൂന്നുകാരിയായ മാതാവ് കുട്ടിയെ സോഫയില്‍ കിടത്തി ഏതാനും നിമിഷങ്ങള്‍ പുറത്തുപോയി. ഇതിനകം പുറത്തുകിടന്നിരുന്ന നായ്ക്കള്‍ അകത്തു കടന്ന് കുട്ടിയെ കടിച്ചു Read more about പിറ്റ്ബുളിന്റെ ആക്രമണത്തില്‍ നവജാത ശിശു മരിച്ചു[…]

ടെക്‌സസ്സില്‍ ട്രെയ്‌നപകടം-മൂന്ന് ജീവനക്കാരെ കാണാനില്ല

01:10pm 30/6/2016 – പി.പി.ചെറിയാന്‍ ടെക്‌സസ്സ്: ജൂണ്‍ 28 ചൊവ്വ രാവിലെ 8.40ന് പാന്‍ഹാന്‍ ഡിലിനു സമീപം ഉണ്ടായ ട്രെയ്ന്‍ അപകടത്തില്‍ മൂന്ന് ജീവനക്കാരെ കാണാതായി. ഇന്റര്‍ മോഡല്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ അഗ്നിയില്‍പെട്ടു മൂവരും ട്രെയ്‌നിനകത്തുപെട്ടിരിക്കാമെന്നാണ് നിഗമനം. ഓരോ ട്രെയ്‌നിലും ഒരു എന്‍ജിനീയറും, കണ്ടക്ടറും ഉണ്ടായിരുന്നതായും, ഇതില്‍ ഒരാളെ പുറത്തെടുത്തു രക്ഷിക്കാനായെന്നും പബ്ലിക്ക് സേഫ്റ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാളം തെറ്റിയ തീവണ്ടി പരസ്പരം ഇടിച്ചു കയറിയാണ് തീപിടിച്ചത്. ആളികത്തിയ തീ വളരെ ദൂരെ നിന്ന് Read more about ടെക്‌സസ്സില്‍ ട്രെയ്‌നപകടം-മൂന്ന് ജീവനക്കാരെ കാണാനില്ല[…]

കോച്ചിനെ തെരഞ്ഞെടുത്ത് ആഴ്ച ഒന്നായിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങള്‍ അടങ്ങുന്നില്ല.

01:08pm 30/6/2016 കൊല്‍ക്കത്ത: അഭിമുഖം നടത്തി അനില്‍ കുംബ്‌ളെയെ മുഖ്യ കോച്ചായി തെരഞ്ഞെടുത്ത ഉപദേശകസമിതിയിലെ അംഗവും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കാരണമാണ് താന്‍ കോച്ചാവാതെ പോയതെന്ന് പഴയ ക്യാപ്റ്റനും ടീം ഡയറക്ടറുമായിരുന്ന രവി ശാസ്ത്രി ആരോപണമുയര്‍ത്തിയിരുന്നു. ശാസ്ത്രിക്ക് ചൂടന്‍ മറുപടിയുമായി ഗാംഗുലി കച്ചമുറുക്കിയതോടെ സംഭവം പിടിവിട്ട മട്ടിലായിരിക്കുകയാണ്. ‘ഞാനാണ് കോച്ചാകാന്‍ അനുവദിക്കാതിരുന്നതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നതെങ്കില്‍ രവി ശാസ്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് വസിക്കുന്നതെ്ന്നു പറയേണ്ടിവരും’ ചാനലുകള്‍ ശാസ്ത്രിയുടെ ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനു പിന്നാലെ ഗാംഗുലി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. Read more about കോച്ചിനെ തെരഞ്ഞെടുത്ത് ആഴ്ച ഒന്നായിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങള്‍ അടങ്ങുന്നില്ല.[…]

മുംബൈയില്‍ തീപിടിത്തം; എട്ടു പേര്‍ കൊല്ലപ്പെട്ടു.

01:06pm 30/6/2016 മുംബൈ: മുംബൈയില്‍ മെഡിക്കല്‍ സ്റ്റോറിലുണ്്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അന്ധേരിയിലെ മെഡിക്കല്‍ സ്റ്റോറില്‍ രാവിലെ ആറരയോടെയാണ് തീപിടിത്തമുണ്്ടായത്. നിരവധി ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച കൊളാബയിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തമുണ്്ടായിരുന്നു. തീപിടിത്ത സമയത്ത് നിരവധി വിദേശകള്‍ അടക്കമുള്ളവര്‍ കെട്ടിടത്തിലുണ്്ടായിരുന്നു. ഉടന്‍ തീയണച്ചതിനാല്‍ ആളപായമുണ്്ടായില്ല.

ഭീകരവാദത്തെ പൂർണമായി അമർച്ച ചെയ്യാതെ നമുക്ക് വിശ്രമമില്ലെന്ന് യു.എസ് പ്രസിഡന്‍റ് ഒബാമ.

01:00pm 30/06/2016 ഒട്ടാവ: നിരപരാധികളെ കൊല്ലുന്ന ഭീകരവാദികൾ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്നും ഒബാമ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ പോരാടാൻ തുർക്കിക്ക് എല്ലാ പിന്തുണയും നൽകും. നിരപരാധികളെ അക്രമിക്കുന്ന ഭീകരവാദികളുടെ അവസാനം അടുത്തിരിക്കുന്നതായും ഒബാമ പറഞ്ഞു. ഇസ്താംബൂൾ വിമാനത്താവളത്തിൽ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐ.എസിനെതിരെ ഒബാമ രംഗത്തെത്തിയത്. വടക്കേ അമേരിക്കൻ രാജ്യങ്ങളുമായി കാനഡയിലെ ഒട്ടാവയിൽ നടത്തുന്ന ഉച്ചകോടിക്കിടെയായിരുന്നു യു.എസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

സ്വര്‍ണ വില കുറഞ്ഞു

01:00pm 30/6/2016 കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,160 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,770 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു.

ഇസ്രായേലുമായി ചേർന്ന്​ ഇന്ത്യ നിർമിച്ച മധ്യദൂര ഭൂതല– വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു.

12:59pm 30/06/2016 ബാലസോർ: ഒഡീഷയിലെ ചാന്ദിപൂരിൽ നിന്ന്​ ഇന്ന്​ രാവിലെ 8.15 ഒാടെയായിരുന്നു പരീക്ഷണം. മിസൈൽ പരീക്ഷണം വിജയകരമാണെന്ന്​ പ്രതിരോധ ഗ​േവഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം നടത്താൻ തീരുമാനിച്ചിരുന്ന മിസൈൽ പരീക്ഷണം അവസാന നിമിഷം ​ഇന്നത്തേക്ക്​ മാറ്റിവെക്കുകയായിരുന്നു. ബംഗാൾ ഉൾക്കടലിന്​ മുകളിൽ നീങ്ങുന്ന വസ്​തുവിനെ ​പ്രതിരോധിക്കാൻ റഡാർ സന്ദേശം ലഭിച്ച ഉടൻ ചാന്ദിപൂരിലെ മൂന്നാം വിക്ഷേപണത്തറയിൽ നിന്ന്​ മിസൈൽ കുതിച്ചുയർന്നു. വിവിധോ​േദ്ദശ നിരീക്ഷണ സംവിധാനവും അപകടസൂചനയെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്ന റഡാർ സംവിധാനവും ഉൾപ്പെട്ടതാണ്​ Read more about ഇസ്രായേലുമായി ചേർന്ന്​ ഇന്ത്യ നിർമിച്ച മധ്യദൂര ഭൂതല– വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു.[…]

ഐഎസ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

12:58pm 30/6/2016 കൊച്ചി: ഐഎസ് ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലും വ്യൂവിംഗ് ഗ്യാലറിയിലും സന്ദര്‍ശകര്‍ക്ക് ജൂലൈ ആറ് വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പ്രത്യേക നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിന്റെ ടെര്‍മിനലുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നുള്ളൂ. വിസിറ്റേഴ്‌സ് പാസ് നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഓരോ യാത്രക്കാരനെയും പ്രത്യേകം നിരീക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മസേനയില്‍ Read more about ഐഎസ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി[…]

മാനഭംഗത്തിനിരയായ യുവതിക്കൊപ്പം വനിതാ കമീഷൻ അംഗങ്ങളുടെ സെൽഫി വിവാദമായി.

12:38pm 30/06/2016 ജെയ്​പൂർ: രാജസ്​ഥാൻ വനിതാ കമീഷൻ അധ്യക്ഷ സുമൻ ശർമയും അംഗം സോമ്യ ഗുർജനുമാണ്​ സെൽഫി​യെടുത്തത്​ വിവാദത്തിലായത്​. മാനഭംഗത്തിനിരയായ യുവതിയെ കാണാൻ ബുധനാഴ്​ചയാണ്​ ഇരുവരും വടക്കൻ ജെയ്​പൂരിലെ പൊലീസ്​ സ്​റ്റേഷനിലെത്തിയത്​. യുവതിക്കൊപ്പം വനിതാ കമീഷൻ അംഗം സോമ്യ ഗുർജർ എടുത്ത രണ്ട്​ സെൽഫികൾ വൈറലായിരുന്നു. സോമ്യ ഗുർജറിനൊപ്പം കമീഷൻ അധ്യക്ഷയും സെൽഫിയിൽ മുഖം കാണിച്ചിട്ടുണ്ട്​. സംഭവം വിവാദമായതോടെ വനിത കമീഷൻ അധ്യക്ഷ സോമ്യ ഗുർജറിനോട്​ ഒര​ു ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ടു ഇത്തരം നടപടികളെ Read more about മാനഭംഗത്തിനിരയായ യുവതിക്കൊപ്പം വനിതാ കമീഷൻ അംഗങ്ങളുടെ സെൽഫി വിവാദമായി.[…]