ഡൽഹിയിൽ മലയാളി വിദ്യാർഥി മർദനമേറ്റ്​ മരിച്ചു

12:33pm 30/06/2016 ന്യൂഡൽഹി: ഡൽഹിയിൽ മലയാളി ഒമ്പതാം ക്ലാസ്​ വിദ്യാർഥി മർദനമേറ്റ്​ മരിച്ചു. പാലക്കാട്​ കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്​ണ​െൻറ മകൻ രജത്​ ആണ്​ മരിച്ചത്​. പാൻമസാല വിൽപനക്കാരുടെ സംഘമാണ്​ വിദ്യാർഥിയെ മർദിച്ചു കൊന്നത്​. ഡൽഹിയിൽ മയൂർവിഹാർ ഫേസ്​ മൂന്നിൽ ബുധനാഴ്​ച വൈകിട്ട്​ ആറു മണിയോടെയാണ്​ സംഭവം. ട്യൂഷൻ കഴിഞ്ഞ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന രജത്​ അടക്കമുള്ള നാല്​ മലയാളി വിദ്യാർഥികളെ പാൻമസാല വിൽപനക്കാൻ അടുത്തേക്ക്​ വിളിച്ചു. കടയിലെ സാധനങ്ങൾ ​മോഷ്​ടിച്ചെന്ന്​ ആരോപിച്ച്​ കുട്ടികളുമായി തർക്കമുണ്ടായി. പിന്നീട്​ കുട്ടികളെ സമീപത്തുള്ള Read more about ഡൽഹിയിൽ മലയാളി വിദ്യാർഥി മർദനമേറ്റ്​ മരിച്ചു[…]

15 വര്‍ഷത്തെ സാമ്പത്തികനില തുറന്നുകാട്ടുന്നതായിരിക്കും ധവളപത്രം ഇന്ന്

11:37 AM 30/06/2016 തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം വ്യാഴാഴ്ച പുറപ്പെടുവിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്‍െറ നേതൃത്വത്തിലാണ് തയാറാക്കിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ സാമ്പത്തിക നടപടികള്‍ ധവളപത്രം തുറന്നുകാട്ടും. പൊതുകടം, സര്‍ക്കാറിന് അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട സാമ്പത്തിക ബാധ്യത, നികുതി വരുമാനത്തില്‍ വന്ന കുറവ്, സര്‍ക്കാര്‍ ചെലവുകളിലെ വര്‍ധന, പലിശബാധ്യത, റവന്യൂ-ധന കമ്മികളില്‍ വന്ന വര്‍ധന എന്നിവയൊക്കെ ഇതില്‍ വിശദമായി പ്രതിപാദിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശങ്ങളടങ്ങുന്ന ധവളപത്രത്തിന്‍െറ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. Read more about 15 വര്‍ഷത്തെ സാമ്പത്തികനില തുറന്നുകാട്ടുന്നതായിരിക്കും ധവളപത്രം ഇന്ന്[…]

പാര്‍ലമെന്‍റ് സമ്മേളനം 18ന്

11:37 AM 30/06/2016 ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആഗസ്റ്റ് 12 വരെ നടക്കും. ചരക്കു സേവന നികുതി സമ്പ്രദായം (ജി.എസ്.ടി) നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതില്‍ കേന്ദ്രീകരിച്ചാണ് ഇക്കുറി സര്‍ക്കാറിന്‍െറ ചുവടുവെപ്പ്. എന്നാല്‍, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, എന്‍.എസ്.ജി അംഗത്വം നേടാന്‍ കഴിയാത്തത് തുടങ്ങിയവ ചൂണ്ടിക്കാട്ടി സര്‍ക്കാറിനെ നേരിടാനൊരുങ്ങുകയാണ് പ്രതിപക്ഷം. ജി.എസ്.ടിയെ എതിര്‍ത്തിരുന്ന ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിലപാട് മാറ്റിയതോടെയാണ് അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പുതിയ Read more about പാര്‍ലമെന്‍റ് സമ്മേളനം 18ന്[…]

സദാചാര കൊല: ദൃക്സാക്ഷികള്‍ പുറത്തുപറയാന്‍ ഭയക്കുന്നെന്ന്

11:33 AM 30/06/2016 പെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ മര്‍ദനത്തില്‍ മരിച്ച സംഭവത്തില്‍ ഒട്ടേറെപേര്‍ ദൃക്സാക്ഷികളായിട്ടും പലരും സംഭവം പുറത്തുപറയാന്‍ ഭയക്കുന്നതായി അന്വേഷണസംഘം. സംഭവം നടന്ന വീടിന് പരിസരത്ത് താമസിക്കുന്നത് യുവതിയുടെ ബന്ധുക്കളാണ്. ബന്ധുക്കളായതിനാലാണ് മര്‍ദനവിവരം മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രം പുറത്തറിയാനിടയായത്. ഭയംമൂലമാകാം പലരും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ളെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ഐ എ.എം. സിദ്ദീഖ് പറഞ്ഞു. പ്രതികളെന്ന് കരുതുന്ന ചിലരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. പിടിയിലായവര്‍ നല്‍കിയ Read more about സദാചാര കൊല: ദൃക്സാക്ഷികള്‍ പുറത്തുപറയാന്‍ ഭയക്കുന്നെന്ന്[…]

കേരള സ്ത്രീക­ളുടെ സാമൂഹ്യ നവോ­ത്ഥാ­ന­ത്തിന് ബൈബിളും ക്രി­സ്ത്യന്‍ മിഷ­ന­റി­മാരും മഹ­ത്തായ സംഭാ­വ­ന­കള്‍ നല്‍കി . ഡോ. ഓമന റസ്സല്‍

11:30am 30/6/2016 എ.സി.ജോര്‍ജ് ഹ്യൂസ്റ്റന്‍: പ്രാഥ­മി­ക­മായ മനു­ഷ്യാ­വ­കാ­ശ­ങ്ങള്‍ നിഷേ­ധി­ക്ക­പ്പെട്ട് കേവലം അടി­മ­കളെ പോലെ പുരു­ഷ­ന്മാര്‍ക്കും പ്രത്യേകം വരേ­ണ്യ­വര്‍ഗ­ത്തിന്റെ ഒരു സംഭോ­ഗ­ വസ്തു­വായി കഴി­ഞ്ഞി­രുന്ന കേര­ളീയ സ്ത്രീ സമൂ­ഹ­ത്തിന് സാമൂഹ്യ അവ­കാ­ശ­ങ്ങ­ളു­ടെയും നീതി­യു­ടെയും വെളിച്ചം നല്‍കി ഒരു മോച­ന­ത്തിന്റെ പാത­യി­ലേക്ക് നയി­ച്ച­തില്‍ ക്രിസ്ത്യന്‍ മിഷ­ന­റി­മാ­രും ബൈബിളും ഒരു സുപ്ര­ധാന പങ്കു വഹി­ച്ചി­ട്ടു­ണ്ടെന്ന് ഡോ. ഓമന റസ്സല്‍ പ്രഖ്യാ­പി­ച്ചു. ജൂണ്‍ 18ന് ഹ്യൂസ്റ്റ­നിലെ ലിവിംഗ് വാട്ടേഴ്‌സ് ചര്‍ച്ച് ഓഡി­റ്റോ­റി­യ­ത്തില്‍ “കേരള സ്ത്രീക­ളുടെ സാമൂഹ്യ പുരോഗതിയില്‍’ ക്രിസ്ത്യന്‍ മിഷ­ന­റി­മാ­രും ബൈബിളും വഹി­ച്ച Read more about കേരള സ്ത്രീക­ളുടെ സാമൂഹ്യ നവോ­ത്ഥാ­ന­ത്തിന് ബൈബിളും ക്രി­സ്ത്യന്‍ മിഷ­ന­റി­മാരും മഹ­ത്തായ സംഭാ­വ­ന­കള്‍ നല്‍കി . ഡോ. ഓമന റസ്സല്‍[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി

11:30am 30/6/2016 ബീന വള്ളിക്കളം ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാളിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊടിയേറി. ജൂണ്‍ 26-നു ഞായറാഴ്ച 11 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റി. ഫാ. ടോം തോമസ് പന്നലക്കുന്നേല്‍ എം.എസ്.എഫ്.എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക വികാരിയോടൊപ്പം, അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടം, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, മുന്‍ വികാരി ഫാ. മാത്യു പന്തലാനിക്കല്‍, Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി[…]

താനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് വിമാന ഇന്ധനം ചോരുന്നു

09:31am 30/06/2016 താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് വിമാന ഇന്ധനം ചോരുന്നു. പുലർച്ചെ നാലു മണിയോടെ താനൂർ പ്രിയ ടാക്കീസിന് സമീപമായിരുന്നു അപകടം. 20000 ലിറ്റർ വിമാന ഇന്ധനവുമായി വന്ന ടാങ്കറാണ് മറിഞ്ഞത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു വിമാന ഇന്ധനം. അപകടത്തിൽ ലോറി ഡ്രൈവർക്കോ ക്ലീനർക്കോ പരിക്കില്ല. ടാങ്കർ ലോറി ക്രെയിൻ പയോഗിച്ച് ഉയർത്താനുള്ള പൊലീസിന്‍റെയും അഗ്നിശമനസേനയുടെയും ശ്രമം പുരോഗമിക്കുന്നു. പ്രദേശത്ത് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. സ്ഫോടനത്തിന് സാധ്യതയില്ലെന്ന് Read more about താനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് വിമാന ഇന്ധനം ചോരുന്നു[…]

വിചാരവേദിയില്‍ സാഹിത്യ സെമിനാര്‍

09:30am 30/6/2016 വിശ്വസാഹിത്യത്തിലെ അനശ്വര പ്രതിഭയായ വില്യം ഷെയ്ക്‌സ്പിയറുടെ നാനൂറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വിചാരവേദി “ഷെയ്ക്‌സ്പിയറുടെ ലോകം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാര്‍, കേരളാ കള്‍ച്ചറല്‍ സെന്ററില്‍ (ബ്രാഡോക് അവന്യൂ, ക്യൂന്‍സ്) വെച്ച്, ജൂലൈ പത്താം തിയ്യതി വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്നതാണ്. കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി സെന്റ് ജോണ്‍സ് യൂണിവേശ്‌സിറ്റിയില്‍ ഇംഗ്ലിഷ് പ്രൊഫസറായിരുന്ന, (ദി റെപ്രസന്റേറ്റിവ് പ്ലേയ്‌സ് ഫോര്‍ ഷെക്‌സ്പീയര്‍ എന്ന കോഴ്‌സ് പഠിപ്പിച്ചിരുന്ന) പ്രൊഫ. ജോസഫ് ചെറുവേലി സെമിനാര്‍ നയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാംസി Read more about വിചാരവേദിയില്‍ സാഹിത്യ സെമിനാര്‍[…]

കൃഷ്ണ റെഡ്­ഡി അനുഗുല ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റു

09:28am 30/6/2016 വാഷിംഗ്ടണ്‍ ഡി.സി: ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി യുഎസ്.എയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ വാഷിംഗ്ടണ്‍ ഡി സി യില്‍ ജൂണ്‍ 24­26 വരെ നടന്നു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി പ്രഭാരി ഡോ വിജയ് ചൗതായിവാലയുടെ സാന്നിധ്യത്തില്‍ നടന്ന ദേശീയ ഭാരവാഹികളുടെ പ്രസ്തുത കണ്‍വെന്‍ഷനില്‍ ശ്രീ കൃഷ്ണ റെഡ്­ഡിയെ പുതിയ പ്രെസിഡെന്റ് ആയി തെരഞ്ഞെടുത്തു, ഒപ്പം മറ്റു ദേശീയ ഭാരവാഹികളെയും. നോര്‍ത്ത് ഡക്കോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം Read more about കൃഷ്ണ റെഡ്­ഡി അനുഗുല ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റു[…]

പാസ്റ്റര്‍ എം.സി. എബ്രാഹാം (പാസ്റ്റര്‍ അപ്പച്ചന്‍- 84) നിര്യാതനായി

09:24am 30/6/2106 രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ഫിലഡല്‍ഫിയാ, ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകനും, അനേക വര്‍ഷങ്ങളായി കര്‍തൃശുശ്രൂഷയില്‍ മുഴുകി, അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്ത, ഫിലഡല്‍ഫിയാ മലയാളികളുടെ ഇടയില്‍ ‘പാസ്റ്റര്‍ അപ്പച്ചന്‍ ‘ എന്നറിയപ്പെട്ടിരുന്ന പാസ്റ്റര്‍ എം. സി. എബ്രാഹാം (84) ജൂണ്‍ 28ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ വച്ചു കര്‍തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ഏതാനും വര്‍ഷങ്ങളായി സഭാ പരിപാലന ചുമതലയില്‍ നിന്നും ഒഴിഞ്ഞുനിന്നുവെങ്കിലും, സഭാ രക്ഷാധികാരിയായി Read more about പാസ്റ്റര്‍ എം.സി. എബ്രാഹാം (പാസ്റ്റര്‍ അപ്പച്ചന്‍- 84) നിര്യാതനായി[…]