ഇസ്രായേലുമായി ചേർന്ന്​ ഇന്ത്യ നിർമിച്ച മധ്യദൂര ഭൂതല– വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു.

12:59pm 30/06/2016
download (1)
ബാലസോർ: ഒഡീഷയിലെ ചാന്ദിപൂരിൽ നിന്ന്​ ഇന്ന്​ രാവിലെ 8.15 ഒാടെയായിരുന്നു പരീക്ഷണം. മിസൈൽ പരീക്ഷണം വിജയകരമാണെന്ന്​ പ്രതിരോധ ഗ​േവഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ദിവസം നടത്താൻ തീരുമാനിച്ചിരുന്ന മിസൈൽ പരീക്ഷണം അവസാന നിമിഷം ​ഇന്നത്തേക്ക്​ മാറ്റിവെക്കുകയായിരുന്നു. ബംഗാൾ ഉൾക്കടലിന്​ മുകളിൽ നീങ്ങുന്ന വസ്​തുവിനെ ​പ്രതിരോധിക്കാൻ റഡാർ സന്ദേശം ലഭിച്ച ഉടൻ ചാന്ദിപൂരിലെ മൂന്നാം വിക്ഷേപണത്തറയിൽ നിന്ന്​ മിസൈൽ കുതിച്ചുയർന്നു. വിവിധോ​േദ്ദശ നിരീക്ഷണ സംവിധാനവും അപകടസൂചനയെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്ന റഡാർ സംവിധാനവും ഉൾപ്പെട്ടതാണ്​ മിസൈൽ. 50-–70 കിലോമീറ്റർ വരെയാണ്​ മധ്യദൂര മിസൈലുകളുടെ പ്രഹര പരിധി.

ഡി.ആർ.ഡി.ഒക്കു കീഴ​ിലെ പ്രതിരോധ വികസന ലബോറട്ടറിയും ഇ​സ്രായേൽ ​എയ്​റോസ്​പേസ്​ ഇൻഡസ്​ട്രീസും സംയുക്​തമായാണ്​ മിസൈൽ വികസിപ്പിച്ചത്​. പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ മിസൈൽ ഇന്ത്യൻ സേനയു​ടെ ഭാഗമാവും.