ജ്ഞാനപീഠ പുരസ്‌കാര ജേതാവ് ഡോ. സി നാരായണ റെഡ്ഡി അന്തരിച്ചു

07:32 am 13/6/2017

പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ. സി നാരായണ റെഡ്ഡി അന്തരിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയയാിരുന്നു. ആന്ധ്രാപ്രദേശിലെ കരിംനഗര്‍ ജില്ലയിലാണ് നാരായണ്‍ റെഡ്ഡി ജനിച്ചത്.
തെലുങ്ക് സാഹിത്യത്തില്‍ രചിച്ച വിഖ്യാതമായ കവിതകള്‍ , കഥകള്‍ എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി തെലുങ്ക് ചിത്രങ്ങള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തെലുങ്ക് സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധയേനായ നാരായണ്‍ റെഡ്ഡി 1962ല്‍ ഗുലേബകവലി കഥ എന്ന ചിത്രത്തിനുവേണ്ടി ഗാനങ്ങള്‍ രചിച്ചാണ് സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഏകദേശം മൂവായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
1977 ല്‍ പത്മശ്രീയും 1992 പത്മവിഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1988ല്‍ വിശ്വംഭര എന്ന കവിതാ സമാഹാരത്തിന് സാഹിത്യരംഗത്തെ പരമോന്നത പുരസ്‌ക്കാരമായ ജ്ഞാനപീഠം അദ്ദേഹത്തിനു ലഭിച്ചിരുന്നു. സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങളുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കുക. ആദ്യമദ്ധ്യാന്തത്തിലൂടെ പ്രശസ്തനായ മാസ്റ്റര്‍ പ്രജിത്ത് ആണ് കാന്തനായി വേഷമിടുന്നത്.