അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്പോ​ഴും പാ​ക്കി​സ്ഥാ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​യ്ക്കാ​ൻ ത​യാ​റാ​യി ഇ​ന്ത്യ

07:26 am 13/6/2017

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്പോ​ഴും പാ​ക്കി​സ്ഥാ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​യ്ക്കാ​ൻ ത​യാ​റാ​യി ഇ​ന്ത്യ. ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 11 പാ​ക് ത​ട​വു​കാ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി​യി​ലൂ​ടെ വി​ട്ട​യ​ച്ച​ത്. ഇ​ന്ത്യ വി​ട്ട​യ​ച്ച ത​ട​വു​കാ​ർ വാ​ഗാ അ​തി​ർ​ത്തി ക​ട​ന്നു പാ​കി​സ്ഥാ​നി​ലെ​ത്തി.

മാ​ർ​ച്ച് ഒ​ന്നി​ന് ഇ​ന്ത്യ 39 പാ​ക് ത​ട​വു​കാ​രെ വി​ട്ട​യ​ച്ചി​രു​ന്നു. പാ​ക് ജ​യി​ലു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന 218 ഇ​ന്ത്യ​ൻ ത​ട​വു​കാ​രെ വി​ട്ട​യ​ച്ച​തി​നു പ​ക​ര​മാ​യാ​ണ് പാ​ക് ത​ട​വു​കാ​രെ വി​ട്ട​യ​ച്ച​ത്. പാ​ക് സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം 132 ഇ​ന്ത്യ​ക്കാ​ർ പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 57 പേ​ർ ശി​ക്ഷാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ്. ഇ​വ​രു​ടെ പൗ​ര​ത്വം ഇ​ന്ത്യ തെ​ളി​യി​ച്ചാ​ൽ വി​ട്ട​യ​ക്കാ​മെ​ന്നാ​ണു പാ​ക് നി​ല​പാ​ട്.

ഇ​ന്ത്യ​ൻ പൗ​ര​നാ​യ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് പാ​ക് സൈ​നി​ക കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം യു​എ​ൻ കോ​ട​തി​യി​ൽ എ​ത്തി​നി​ൽ​ക്കെ​യാ​ണ് പാ​ക് ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. മ​നു​ഷ്യ​ത്വ​പ​ര​മാ​യ നീ​ക്ക​മെ​ന്നാ​ണ് ന​ട​പ​ടി​യെ ഇ​ന്ത്യ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.