റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനി അറസ്റ്റിൽ

07:30 am 13/6/2017

മോസ്കോ: അഴിമതി വിരുദ്ധ സമരം പ്രഖ്യാപിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സി നവാൽനി അറസ്റ്റിൽ. മോസ്കോയിൽ നഗരത്തിലെ പ്രകടനത്തിനു നേതൃത്വം നൽകാൻ വീട്ടിൽനിന്ന് ഇറങ്ങിയ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ 200 ഓളം അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസ് നിർദേശങ്ങൾ പാലിക്കാതെ പ്രകടനം നടത്താൻ ശ്രമിച്ചതിനാണ് അലെക്സി നവാൽനിയെ അറസ്റ്റ് ചെയ്തതെന്ന് റഷ്യൻ സർക്കാർ അറിയിച്ചു.