അഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന്‌ വി.എസ്‌

06:20pm 11/5/2016
download
തിരുവനന്തപുരം : പാമോലിന്‍ കേസിലെ സുപ്രീംകോടതി പരാമര്‍ശം യു.ഡി.എഫ്‌. സര്‍ക്കാരിന്‌ കനത്ത തിരിച്ചടിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. 24 കൊല്ലമായി കേസിലെ അഴിമതിക്കാര്‍ക്കെതിരെ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ്‌ കോടതി തീരുമാനമെന്നും വി.എസ്‌ പറഞ്ഞു. അഭിമാനത്തിന്റെ ലവലേശമെങ്കിലും ഉണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ഉടര്‍ മുഖ്യമന്ത്രി പദവി ഒഴിയണമെന്നും വി.എസ്‌ ആവശ്യപ്പെട്ടു.
അതേസമയം, പാമോലില്‍ കേസില്‍ വി.എസ്‌ അച്യുതാനന്ദന്‍ വിചാരിച്ചിട്ടും തന്നെ പ്രതിയാക്കാന്‍ കഴിഞ്ഞില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിന്റെ പേരില്‍ ഇപ്പോള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞിട്ട്‌ കാര്യമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.