10:15AM 27/6/2016
തിരുവനന്തപുരം: എബിവിപി സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സര്‍ക്കാര്‍ പോളികള്‍ സംരക്ഷിക്കുക, വട്ടിയൂര്‍ക്കാവ് സിപിടിയുടെ അംഗീകാരം റദ്ദാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുക, എബിവിപിയെ അക്രമിച്ച എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യുക, കേരളത്തില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്. എബിവിപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേക്കു മാര്‍ച്ചും സംഘടിപ്പിക്കും.