ഓസ്‌കാറിന്റെ പെരുമഴ തുടങ്ങി :ഇന്ത്യക്കാരന്‍ ആസിഫ് കപാഡിയക്കും പുരസ്‌കാരം

10:11am 29/2/2016
download

ലോസാഞ്ചലസ്: 88മത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുന്നു. ആറ് ഓസ്‌കറുമായി മാഡ് മാക്സ്: ഫ്യൂറി റോഡ് മാഡ് മുമ്പില്‍. മികച്ച ഒറിജിനല്‍ തിരക്കഥക്ക് സ്‌പോട്ട് ലൈറ്റും (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി) അവലംബിത തിരക്കഥ വിഭാഗത്തില്‍ ദ് ബിഗ് ഷോട്ടും (ചാള്‍സ് റാന്‍ഡോപ്, ആദം മകെ) പുരസ്‌കാരം നേടി. മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്പൈസ്) മികച്ച സഹനടനായും അലീഷിയ വിക്കാന്‍ഡര്‍ (ദ് ഡാനിഷ് ഗേള്‍) മികച്ച സഹനടിയും തെരഞ്ഞെടുത്തു. അലീഷിയയുടെ ആദ്യ ഓസ്‌കര്‍ പുരസ്‌കാരമാണിത്. മികച്ച ഡോക്യുമെന്ററി ചിത്രമായി ഇന്ത്യക്കാരന്‍ ആസിഫ് കപാഡിയയും ജയിംസ് ഗേറീസും ഒരുക്കിയ എമി തെരഞ്ഞെടുത്തു. ഗായിക എമി വൈന്‍ഹൗസിന്റെ ജീവിത കഥയാണ് സിനിമയുടെ പ്രമേയം.

ഓസ്‌കര്‍ പുരസ്‌കാരം നേടിയവര്‍:

മികച്ച സഹനടന്‍: മാര്‍ക്ക് റയലന്‍സ് (ബ്രിഡ്ജ് ഓഫ് സ്പൈസ്)
മികച്ച സഹനടി: അലീസിയ വിക്കാന്‍ഡര്‍ (ദ് ഡാനിഷ് ഗേള്‍)
മികച്ച ഒറിജിനല്‍ തിരക്കഥ: സ്‌പോട്ട് ലൈറ്റ് (ജോഷ് സിങ്ങര്‍, ടോം മക്കാര്‍ത്തി)
അവലംബിത തിരക്കഥ: ദ് ബിഗ് ഷോട്ട് (ചാള്‍സ് റാന്‍ഡോപ്, ആദം മകെ)
വസ്ത്രാലങ്കാരം: മാഡ് മാക്സ്: ഫ്യൂറി റോഡ് (ജെന്നി ബെവന്‍)
പ്രൊഡക്ഷന്‍ ഡിസൈന്‍: മാഡ് മാക്സ്: ഫ്യൂറി റോഡ് (കോളിങ് ഗിബ്‌സന്‍, ലിസ തോംസണ്‍)
മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈല്‍: മാഡ് മാക്സ്: ഫ്യൂറി റോഡ് (ലെസ് ലി വാന്‍ഡര്‍വാവട്ട്, എല്‍ക്ക വാര്‍ഡേഗ, ഡാമിയം മാര്‍ട്ടിന്‍)
ഛായാഗ്രഹണം: ഇമ്മാനുവല്‍ ലുബെസ്‌കി (ദ് റെവനന്റ്)
ചിത്ര സംയോജനം: മാഡ് മാക്സ്: ഫ്യൂറി റോഡ് (മാര്‍ഗരറ്റ് സിക്‌സെല്‍)
മികച്ച ശബ്ദലേഖനം: മാഡ് മാക്സ്: ഫ്യൂറി റോഡ് (മാര്‍ക്ക് മാന്‍ജിനി, ഡേവിഡ് വൈറ്റ്)
മികച്ച ശബ്ദമിശ്രണം: മാഡ് മാക്സ്: ഫ്യൂറി റോഡ് (ക്രിസ് ജെന്‍കിന്‍സ്)
മികച്ച ദൃശ്യ വിസ്മയം: എക്സ് മാച്ചിന (ആന്‍ഡ്രു വൈറ്റ്ഹേസ്റ്റ്, പോള്‍ നോറിസ്, മാര്‍ക് അര്‍ഡിങ്ടണ്‍, സാറാ ബെന്നറ്റ്)
മികച്ച ആനിമേറ്റ് ഷോര്‍ട്ട്ഫിലിം: ബെയര്‍ സ്റ്റോറി (ഗബ്രിയേല്‍ ഒസോറിയോ, പാറ്റോ എസ്‌കല)
മികച്ച അനിമേഷന്‍ ചിത്രം: ഇന്‍സൈഡ് ഔട്ട് (പീറ്റ് ഡോക്ടര്‍, ജോനാസ് റിവേറ)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്ഫിലിം: എ ഗേള്‍ ഇന്‍ ദി റിവര്‍: ദി പ്രൈസ് ഓഫ് ഫൊര്‍ഗീവ്നസ് (ഷര്‍മീന്‍ ഒബൈദ് സിനോബി)
മികച്ച ഡോക്യുമെന്ററി ചിത്രം: ഏമി (ആസിഫ് കപാഡിയ, ജയിംസ് ഗേറീസ്)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റട്ടറര്‍ (ബെഞ്ചമിന്‍ ക്ലേരി, സറീന അര്‍മിങ്ടാഗ്)
മികച്ച വിദേശഭാഷ ചിത്രം: സണ്‍ ഓഫ് സോള്‍ (ഹംഗറി)
ഓസ്‌കര്‍ പ്രഖ്യാപനം തുടരുന്നു…

24 ഇനങ്ങളിലാണ് ഡോള്‍ബി തിയറ്ററില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. 12 ഇനങ്ങളുമായി ലിയനാഡോ ഡി കാപ്രിയോ നായകനായ ദ് റെവന്റാണ് മുന്നിലുള്ളത്. ആറ് നോമിനേഷനുകള്‍ നേടിയിട്ടുള്ള ഡി കാപ്രിയോക്ക് ഇതുവരെ ഓസ്‌കര്‍ ലഭിച്ചിട്ടില്ല.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങിലെ ഒരു അവതാരക. 13 അവതാരകരാണ് ഇത്തവണയുള്ളത്.