കര്‍ണാടകയിലെ അന്യസംസ്ഥാന വാഹന നികുതി ഹൈകോടതി റദ്ദാക്കി

09:47am 11/3/2016
images (2)

ബംഗളൂരു: കര്‍ണാടകയില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിലധികം തങ്ങിയാല്‍ ആജീവനാന്ത വാഹന നികുതി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഗതാഗതവകുപ്പിന്റെ ഉത്തരവ് ഭരണഘടാനാവിരുദ്ധമാണെന്ന് ഹൈകോടതി ജസ്റ്റിസ് ആനന്ത് ബൈരറെഡ്ഡി പറഞ്ഞു.
വിവാദ ഉത്തരവിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മ ‘ഡ്രൈവ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ നല്‍കിയ ഹരജിയിലാണ് വിധി. 2014 ഫെബ്രുവരിയിലാണ് അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി കര്‍ണാടക മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നോക്കി പിടികൂടി ആജീവനാന്ത നികുതിയെന്ന പേരില്‍ വന്‍തുക പിരിക്കുന്നത് പതിവായതോടെയാണ് ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായത്.

ദിവസങ്ങളുടെ ആവശ്യത്തിനായി കര്‍ണാടകയിലത്തെിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരും നടപടി നേരിട്ടു. വന്‍ തുക പിഴ ഒടുക്കാന്‍ സാധിക്കാത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.കേരള സര്‍ക്കാര്‍ വിഷയത്തില്‍ ഇടപ്പെട്ടെങ്കിലും കര്‍ണാടക വഴങ്ങിയില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ നേതൃത്വത്തില്‍ ഫേസ്ബുക്ക് കൂട്ടായ്മ രണ്ടു വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിനാണ് ഒടുവില്‍ വിജയം കണ്ടത്.