കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍യെന്ന സാബു

04:30pm 17/3/2016
images

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് നടനും ടി.വി അവതാരകനുമായ സാബു ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണി അബോധാവസ്ഥയിലാകുന്നതിന്റെ തലേന്ന് ചാലക്കുടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മദ്യപിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും സാബു പ്രതികരിച്ചു.

അതേസമയം, സംഭവത്തില്‍ സാബുവിനെ ഡി.വൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തില്‍ ചാലക്കുടി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. സാബുവിനെക്കൂടാതെ കലാഭവന്‍ മണിയുടെ ചില അടുത്ത സുഹൃത്തുക്കളെക്കൂടി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ നടന്‍ ജാഫര്‍ ഇടുക്കിയേയും ചോദ്യം ചെയ്തിരുന്നു.

മണിയുടെ മരണത്തിന് പിന്നില്‍ സാബുവാണെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം നേരിട്ട് പ്രതികരണവുമായി രംഗത്തെത്തിയത്.