ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപൂരില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ മരിച്ചു, 10 സൈനികര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈനിക െ്രെഡവര്‍ ആര്‍.കെ റെയ്‌ന, ഹെഡ് കോണ്‍സ്റ്റബിള്‍ ബോലെ സിങ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു.
കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തിയതതായി സുരക്ഷാസേന അറിയിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും സുരക്ഷാസേനയും വളഞ്ഞു. രണ്ടോ മൂന്നോ ഭീകരര്‍ കെട്ടിടത്തിനകത്തുണ്ടെന്നാണ് നിഗമനം. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ച സൈന്യം ഈ മേഖലയിലൂടെയുള്ള ഗതാഗതവും നിരോധിച്ചു.