03:04pm 30/6/2016
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 40 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ബുരുദദാന ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങിയ പോലീസ് വ്യൂഹത്തിനുനേര്‍ക്ക് ചാവേറുകള്‍ ആക്രമണം നടത്തുകയായിരുന്നു. രണ്്ടു ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായി പെഹ്മാന് ജില്ലാ ഗവര്‍ണര്‍ ഹാജി മുഹമ്മദ് മൂസാ ഖാന് ബിബിസിയോടു പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.