07/02/2016
കോട്ടയം: ചങ്ങനാശേരി കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര് മരിച്ചു. ബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികളും ഒരു മലയാളിയുമാണ് മരിച്ചത്. കുറിച്ചി സ്വദേശി ഷിബു, ബംഗാള്‍ മാള്‍ഡ സ്വദേശികളായ ജഹാംഗീര്‍, മുഫ്താര്‍ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. കിണര്‍ വറ്റിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.