03:33pm 7/6/2016
കൊച്ചി: പെരുമ്പാവൂരിലെ ദളിത് നിയമ വിദ്യാര്‍ത്ഥിയുടെ ഘാതകരെ ഉടന്‍ കണ്ടെത്തണമെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് കെപിഎംഎസിന്റെ നേതൃത്വത്തില്‍ നാളെ കലക്ട്രേറ്റ് ഉപരോധം സംഘടിപ്പിക്കുമെന്ന് ജില്ലാസെക്രട്ടറി എം എ വാസു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിലേ നിരാഹാര സമരമുള്‍പ്പെടെ മറ്റ് സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.