കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ ആദിശങ്കരന്റെ പേര്‌ നല്‍കണമെന്ന്‌ ആവശ്യം

02:13pm 12/5/2016
download (1)
കൊച്ചി : കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ ആദിശങ്കരന്റെ പേര്‌ നല്‍കണമെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്‌ നിവേദനം. മുതിര്‍ന്ന ആര്‍എസ്‌എസ്‌ നേതാവ്‌ പി പരമേശ്വരന്‍ സ്‌ഥാപിച്ച എന്‍ജിഒ നവോദയയും ഫെയ്‌ത്ത് ഫൗണ്ടേഷനും സംയുക്‌തമായാണ്‌ നിവേദനം നല്‍കിയിരിക്കുന്നത്‌. ഇന്ത്യയിലും നേപ്പാളിലും ആദിശങ്കര ടൂറിസ്‌റ്റ് സര്‍ക്യൂട്ടെന്ന ആശയം വിപുലീകരിക്കണമെന്നും കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ്‌ ശര്‍മ്മയ്‌ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ശങ്കരാചാര്യനോടുള്ള ആദരസൂചകമായി മേയ്‌ 11 ന്‌ ദേശീയ തത്വജ്‌ഞാനി ദിനമായി ആചരിക്കണം എന്നതാണ്‌ നിവേദനത്തില്‍ മുന്നോട്ടുവെച്ചിരിക്കുന്ന മറ്റൊരു ആവശ്യം. രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ ആദിശങ്കരന്റെ തത്ത്വങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ആവശ്യമു