കേന്ദ്ര പൊതു ബജറ്റില്‍ കര്‍ഷകര്‍ക്ക് ഏറെ പരിഗണന

11:43am 29/2/2016
CcW-WqgW4AIsr_x

2017 മാര്‍ച്ച് ആകുമ്പോഴേക്കും കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത് കാര്‍ഡ്

കൃഷിക്കാരുടെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കും

കര്‍ഷകക്ഷേമത്തിന് 35,984 കോടി രൂപ വകയിരുത്തി.

കാര്‍ഷിക മേഖലയ്ക്കു പ്രാധാന്യം നല്‍കും

വെല്ലുവിളികളെ സാധ്യതകളായാണ് പരിഗണിക്കുന്നത്

സ്വച്ഛ് ഭാരത് മിഷനായി 9000 കോടി

ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ആരോഗ്യപരിപാലന പദ്ധതി കൊണ്ടുവരും.

റബര്‍ സംഭരണത്തിനു കേന്ദ്ര പാക്കേജ്

7.6 ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യ കൈവരിച്ചു

ഗ്രാമ വികസനത്തിന് 87,765 കോടി വകയിരുത്തി

ഇന്ത്യയുടെ കുതിപ്പിന് ഒന്‍പതിന കര്‍മപദ്ധതി നടപ്പാക്കും.

സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ക്ക് വില കൂടും

സ്വത്ത് മറച്ചുവെച്ചവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍

വില കുറയുന്നവ: ബ്രെയില്‍ ലിപി കടലാസുകള്‍, ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങള്‍
പ്രഫഷനുകള്‍ മുന്‍കൂര്‍ നികുതി പരിധിയില്‍

നിര്‍മയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ജനറല്‍ ഇന്‍ഷുറന്‍സിന് നികുതി ഇളവ്

പെട്രോള്‍ കാറുകള്‍ക്ക് 1 ശതമാനവം ഡീസല്‍ കാറുകള്‍ക്ക് 2.5 ശതമാനവും പരിസ്ഥിതി സെസ്
ശതമാനം നികുതിയും ഏഴര ശതമാനം സെസും ഒടുക്കി കള്ളപ്പണം നിയമവിധേയമാക്കാം
കള്ളപ്പണം നിയമവിധേയമാക്കാന്‍ ജൂണ്‍ 30 മുതല്‍ സെപ്തംബര്‍ വരെ സമയം ലഭിക്കും

ഡീസല്‍ കാറുകള്‍ക്ക് 2.5 ശതമാനം സെസ്

ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങള്‍ക്ക് നികുതിയിളവ്

ഒരു കോടിക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് ആദായനികുതി സെസ്

ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് നികുതി ഇളവ്

സിഗരറ്റിനും ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കും വിലകൂടും

വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്സൈസ് നികുതി കൂട്ടി; വില കൂടും

ഡീസല്‍ കാറുകള്‍ക്കും എസ്.യു.വികള്‍ക്കും വില കൂടും.

പുതിയ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇന്‍സന്റീവ്

ആദായ നികുതി പരിധിയില്‍ മാറ്റമില്ല

റഫ്രിജേറ്ററുകള്‍ക്ക് കസ്റ്റംസ് നികുതി ഇളവ്; വില കുറയും

സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ക്ക് മൂന്ന് വര്‍ഷം വരെ ഇളവ്

ചെറുകിട കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവു നല്‍കും.

3000 ജനറിക് മരുന്നു കേന്ദ്രങ്ങള്‍ സ്ഥാപിക്കും

സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതി

ധനക്കമ്മി കുറയുന്നു: 2015-16ല്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.9% . 2016-17ല്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.5%.

ഒമ്പത് മേഖലകളില്‍ നികുതി പരിഷ്‌കാരം നടപ്പിലാക്കും.

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് 2,000ല്‍ നിന്ന് 5,000 ആക്കി

വീടില്ലാത്തവര്‍ക്കും വീട്ടുവാടക ശമ്പളയിനത്തില്‍ ലഭിക്കാത്തവര്‍ക്കുമുള്ള ഇളവ് 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി.

ഗതാഗതമേഖലയില്‍ പെര്‍മിറ്റ് രാജ് അവസാനിപ്പിക്കും

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ വകുപ്പ് ഓഹരി നിക്ഷേപ വകുപ്പായി പുനര്‍ നാമകരണം ചെയ്യും

പ്രധാനമന്ത്രി മുദ്രാ യോജനയ്ക്കായി 1,80,000 കോടി

സെക്യൂരിറ്റി അപ്പലറ്റ് ട്രൈബ്യൂണളുടെ എണ്ണം വര്‍ധിപ്പിക്കും

ആണവ ഊര്‍ജ ഉത്പാദനത്തിനായി 3,000 കോടി

പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കും

50,000 കിലോമീറ്റര്‍ സംസ്ഥാന പാതകള്‍ കൂടി ദേശീയപാതയില്‍ ഉള്‍പ്പെടുത്തും.

പുതിയ തൊഴിലാളികള്‍ക്ക് ഇ.പി.എഫില്‍ 8.93 ശതമാനം പലിശ

ഇ.പി.എഫിന് 1,000 കോടി രൂപ വകയിരുത്തി.

പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കും.

മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്തും.

മൂന്ന് വര്‍ഷത്തിനകം ഒരു കോടി യുവതീ-യുവാക്കള്‍ക്ക് വിദഗ്ധ തൊഴില്‍പരിശീലനം

രാജ്യത്ത് 1500 സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകല്‍

പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ പെന്‍ഷന്‍ വിഹിതം മൂന്ന് വര്‍ഷം സര്‍ക്കാര്‍ അടക്കും

ഉന്നത വിദ്യാഭ്യാസത്തിനായി 1000 കോടി

കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പ് വരുത്താന്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ നടപ്പിലാക്കും.

ബി.ആര്‍ അംബേദ്കറുടെ 125ാം ജന്മദിനം പ്രമാണിച്ച് ഈ വര്‍ഷം എസ്.സി, എസ്.ടിക്കാര്‍ക്ക് പ്രത്യേക പദ്ധതികള്‍

കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകള്‍

ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി കുശാല്‍ വികാസ് യോജന

60 വയസ് കഴിഞ്ഞ പൗരന്‍മാര്‍ക്ക് ആരോഗ്യ പരിരക്ഷ ഏര്‍പ്പെടുത്തും.

ഡിജിറ്റല്‍ ഇന്ത്യയില്‍ 6 കോടി പേരെ കൂടി ഉള്‍പ്പെടുത്തും

ഗ്രാമ വികസനത്തിന് 87,765 കോടി വകയിരുത്തി.

എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്

പട്ടിക വിഭാഗ വ്യവസായ സംരംഭകര്‍ക്കായി പ്രത്യേക ഹബ്ബ്

ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി