കേരള അര്‍ബന്‍ ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനില്‍(കെ.യു.ആര്‍.ടി.സി) ഇന്നലെ നടത്തിയ ഇന്റര്‍വ്യു നടത്താനുളള ശ്രമം ഡി.വൈ.എഫ്.ഐ തടഞ്ഞു

1:23pm 12/3/2016

download (6)
കൊച്ചി: . കെ.യു.ആര്‍.ടി.സി ജനറം ബസുകളുടെ നടത്തിപ്പിനുവേണ്ടി രൂപികരിച്ച സബ്‌സിഡയറി കമ്പനിയാണ് ഡ്രൈവര്‍, കണ്ടക്ടര്‍ തുടങ്ങി എല്ലാ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്. അക്കൗണ്ട മാനേജര്‍, സോണല്‍ ഓഫിസര്‍ തുടങ്ങി. തസ്തികകളിലേക്ക് നിയമനം നടത്താനുള്ള നീക്കമാണ് ഡി.വൈ.എഫ്.ഐ തടഞ്ഞത്. പി.എസ്.സി വഴി നിയമനം നടത്തേണ്ടതിനു പകരം വന്‍ തു കോഴ വാങ്ങി അനധികൃത നിയമനമാണ് നടത്തുന്നതെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റം നിലനില്‍ക്കുമ്പോള്‍ നിയനം നടത്താനുള്ള ശ്രമം ഉന്നത അധികാരികളുടെ അറിവോടെയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍വ്യു നടത്താനുള്ള ശ്രമം അധികാരികള്‍ ഉപേക്ഷിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്റര്‍വ്യു മാറ്റിവച്ചതായി കെ.യു.ആര്‍.ടി.സി ജനറല്‍ മാനേജര്‍ സമരം നടത്തിയ ഡി.വൈ.എഫ്.ഐക്കാരെ അറിയിച്ചു. സമരത്തിന് എറണാകുളം ബ്ലോക്ക് സെക്രട്ടറി സോളമന്‍ സിജു, ജില്ലാ കമ്മറ്റിയംഗം സി.ടി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
എന്നാല്‍ ഒക്ടോബറില്‍ ചേര്‍ന് ബോര്‍ഡിന്റെ തീരുമാന പ്രകാരമായിരുന്നു ഇന്റര്‍വ്യു നടത്തിയതെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി എന്നീപോസ്റ്റുകളിലേക്ക് മാത്രമാണ് ഇന്നലെ ഇന്റര്‍വ്യു നടത്തിയതെന്നും കെ.യു.ആര്‍.ടി.സി ഡി.എം.ഡി പറഞ്ഞു. ഈ രണ്ട് പോസ്റ്റും പി.എസ്.സി പ്രിവ്യുവില്‍ വരുന്നവയല്ല. 10 വര്‍ഷം പ്രവര്‍ത്തിപരിചയമുള്ളവരമാത്രമെ ഈ പോസ്റ്റുകളിലേക്ക് നിയമിക്കു. കോണ്‍ട്രാക്ട് പോസ്റ്റാണിതെന്നും സി.എം.ഡി പറഞ്ഞു.
പ്രതിദിനം 60ലക്ഷം രൂപ വരുമാനമുള്ള കെ.യു.ആര്‍.ടി.സിയുടെ കണക്കുകള്‍ പരിശോധിക്കുന്നതിനും കമ്പനിയുടെ സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് നിയമനങ്ങള്‍ നടത്തുന്നതെന്നും എന്നാല്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം കാരണം ഇന്റര്‍വ്യു നടത്തിയില്ലെന്നും തെറ്റിധാരണമൂലമാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി എത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും സി.എം.ഡി പറഞ്ഞു.