കേരള ഫീഡ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനം രാജിവെച്ചു

04:00pm 03/3/2016
francis-george_1

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് കേരള ഫീഡ്സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കൃഷി മന്ത്രി കെ.പി മോഹനന് അയച്ചു കൊടുത്തു. ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ സ്ഥാനം ആന്റണി രാജുവും ഒഴിയുമെന്ന് റിപ്പോര്‍ട്ട്.

കേരള കോണ്‍ഗ്രസ് തളരുന്നതിന് പിന്നില്‍ സീറ്റ് തര്‍ക്കം മാത്രമല്ലെന്നും പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടിവന്ന അവഗണനകളാണ് ദുഃഖകരമായ തീരുമാനത്തിന് പിന്നില്ലെന്നും ഉന്നതാധികാര സമിതി അംഗം ഡോ. കെ.സി. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പി.ജെ. ജോസഫ് മാനസികമായി തങ്ങള്‍ക്കൊപ്പമാണ്. പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനമെന്നും കെ.സി. ജോസഫ് പറഞ്ഞു.

ഇതിന് മുന്നോടിയായി വൈകാതെ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കും. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ആരും തന്നോടു പറഞ്ഞിട്ടില്ലെന്ന കെ.എം. മാണിയുടെ പ്രസ്താവന കള്ളത്തരമാണ്. നാലു മാസം മുമ്പു തന്നെ പി.ജെ. ജോസഫ് വിവരങ്ങള്‍ മാണിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കപ്പെട്ടതാണ് ഇപ്പോഴത്തെ നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും ഡോ. കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.