മൂവാറ്റുപുഴ: കോളേജ് ഹോസ്റ്റലിന്റെ ടെറസിലൂടെ ഫോണ്‍ ചെയ്തു നടക്കവെ മലയാളി വിദ്യാര്‍ത്ഥിനി കാല്‍ വഴുതിവീണു മരിച്ചു. ബംഗളുരു ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ അവസാന വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിനി ജിത (21) ആണ് മരിച്ചത്.
മൂവാറ്റുപുഴ റാക്കാട് മുട്ടത്ത് സജീവന്റെയും ഗീതയുടെയും മകളാണ്. മാതാവ് ഗീത ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ താത്കാലിക ജീവനക്കാരിയാണ്. സഹോദരന്‍ അഭിജിത്ത്. ണ്ട
ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പഠിക്കുന്നതിനായി ടെറസില്‍ കയറിയതാണ് ജിത. സപ്തഗിരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.