കൊച്ചി: ജിഷ വധക്കേസില്‍ പ്രതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.
കൊച്ചിയില്‍ ഒരു പരിപാടിക്കത്തെിയ ഡി.ജി.പി മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പിന്നീട് പരിശോധിക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കാണുമെന്നും ഡി.ജി.പി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചില പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ക്കൂടി ജിഷ വധക്കേസില്‍ പിടിയിലായ പ്രതി അമീറുല്‍ ഇസ്ലാമിന്േറതാണെന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.