11:43am 28/6/2016
കൊല്ലം: കൊട്ടാരക്കര എഴുകോണില്‍ കുടിവെള്ള ടാങ്ക് വീണ് കുട്ടി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ജലവിഭവ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മഞ്ജേഷ് ആണ് അറസ്റ്റിലായത്. സംഭവത്തെത്തുടര്‍ന്ന് ജലവിഭവ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ശനിയാഴ്ച പവിത്രേശ്വരം പഞ്ചായത്തിലായിരുന്നു സംഭവം. എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക ബിജു ഭവനില്‍ ആഞ്ചംലോസിന്റെ മകന് അഭി ഗബ്രിയേല്‍(ഏഴ്) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അമ്മ ബീന, സഹോദരി സ്നേഹ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.