08:40 PM 09/05/2016
ന്യൂഡൽഹി: ഏകീകൃത മെഡിക്കൽ പ്രവേശപരീക്ഷയിൽ (നീറ്റ്) ഇളവുതേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാനങ്ങൾ നടത്തിയ മെഡിക്കൽ പ്രവേശ പരീക്ഷക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
ആദ്യഘട്ട പരീക്ഷ എഴുതിയവർക്കും രണ്ടാംഘട്ടം എഴുതാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, രണ്ടാംഘട്ട പരീക്ഷ തിയതി മാറ്റുന്നത് പരിഗണിക്കണം. വിധി സംവരണത്തെയോ ന്യൂനപക്ഷങ്ങളെയോ ബാധിക്കില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.