പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അവകാശമല്ല സുപ്രീംകോടതി

1:19pm 12/3/2016
download (5)
ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ ജീവനക്കാര്‍ക്ക്? സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കേണ്ട ഭരണഘടനാ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. സംവരണത്തിന് നയം രൂപീകരിക്കാന്‍ കോടതി തയാറായില്ല. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്? കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനമെടുക്കാമെന്ന്? ജസ്റ്റിസ് ദീപക് മിശ്ര, പ്രഭുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

ഉന്നത തസ്തികകളില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. പട്ടികജാതി പട്ടിക വര്‍ഗ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിന്? സംവരണം നല്‍കാന്‍ സുപ്രീം കോടതി/ ഹൈകോടതി ജഡ്ജി ചെയര്‍മാനായ കമീഷനെ നിയമിക്കാന്‍ ഉത്തര്‍പ്രദേശ്? സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ഹരജിയും സുപ്രീംകോടതി തള്ളി.