പത്ത് സ്വര്‍ണവുമായി കേരളം ജൈത്രയാത്ര തുടരുന്നു

images (1)

7:11PM

30/1/2016

കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പെണ്‍കശക്തിയില്‍ കേരളം കുതിക്കുന്നു. രണ്ടാംദിനം നടന്ന 15 ഫൈനലുകളില്‍ കേരളം ആറ് സ്വര്‍ണം സ്വന്തമാക്കി. ഇതോടെ ആദ്യ ദിവസത്തെ നാലെണ്ണം ഉള്‍പ്പെടെ കേരളത്തിന്റെ സ്വര്‍ണനേട്ടം പത്തിലെത്തി.
കേരളത്തിന്റെ ആറ് സ്വര്‍ണവും നേടിയത് പെണ്‍കുട്ടികളാണ്. മൂന്ന് വെള്ളിയും ഒരു വെങ്കലവും കൂടി കേരളത്തിന്റെ കുട്ടികള്‍ ഇന്ന് മെഡല്‍ പട്ടികയില്‍ കൂട്ടിച്ചര്‍ത്തിട്ടുണ്ട്.
400 മീറ്ററില്‍ ജൂനിയര്‍സീനിയര്‍ വിഭാഗങ്ങളില്‍ കേരളത്തിനാണ് സ്വര്‍ണം. ജൂനിയര്‍ വിഭാഗത്തില്‍ സ്‌നേഹയും സീനിയര്‍ വീഭാഗത്തില്‍ ഷെഹര്‍ബാന സിദ്ധിഖും സ്വര്‍ണം നേടി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടാനായില്ലെങ്കിലും വെള്ളിയും വെങ്കലവും കേരളത്തിന്റെ കുട്ടികള്‍ക്കാണ്. ഈ ഇനത്തില്‍ ചിത്ര സി വെള്ളി നേടിയപ്പോള്‍ തൊട്ടുപിന്നിലെത്തിയ കേരളത്തിന്റെ തന്നെ ചാന്ദ്‌നി വെങ്കലം സ്വന്തമാക്കി.
സീനിയര്‍ ലോങ് ജമ്പില്‍ ലിസ്ബത് കരോലിനാണ് കേരളത്തിന്റെ ഇന്നത്തെ മറ്റൊരു സുവര്‍ണ താരം. 5.52 മീറ്റര്‍ ചാടിയാണ് ലിസ്ബത് സ്വര്‍ണത്തിലെത്തിയത്. ഷോട്ട് പുട്ടില്‍ മേഘ മറിയം മാത്യുവും കേരളത്തിനായി സ്വര്‍ണം കണ്ടെത്തി.