പാകിസ്താനിലെ പെഷാവറില്‍ സ്‌ഫോടനം: 15 പേര്‍ കൊല്ലപ്പെട്ടു

10:37am 16/3/2016

പെഷാവര്‍: പാകിസ്താനിലെ പെഷാവറില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ജീവനക്കാരുമായി പോയ ബസിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരിച്ചവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഡോണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പെഷാവറിലെ സുനേഹ് രി മസ്ജിദിന്റെ അടുത്ത് വെച്ചാണ് ബസില്‍ പൊട്ടിത്തെറിയുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദാനില്‍ നിന്ന് പ്രവിശ്യാ തലസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.