09:47am 02/3/2016
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തി വന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പമ്പുടമകളുമായി മന്ത്രി അനൂപ്? ജേക്കബ്? നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്? തീരുമാനം. നേരത്തെ, സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു.
പമ്പുകള്‍ക്ക് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൈസന്‍സുകളുടെ പേരിലാണ് പമ്പുടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. ലൈസന്‍സുകള്‍ക്കായി ഏകജാലകസംവിധാനം നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്കി.