ബെല്‍ജിയമില്‍ ട്രെയിന്‍ അപകടം: മൂന്ന് മരണം

12:37pm 6/6/2016

download (4)
ബ്രസ്സല്‍സ്: ബെല്‍ജിയമിലെ ഹെര്‍മല്ലെ സോസ് ഹെയ് നഗമരത്തിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അമിത വേഗതയില്‍ എത്തിയ പാസഞ്ചര്‍ ട്രെയിന്‍ ഒരു ചരക്കുവണ്ടിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. രണ്ടു ട്രെയിനുകളും ഒരേ ട്രാക്കിലായിരുന്നു. ഇടയുടെ ആഘാതത്തില്‍ ട്രെയിന്‍ ക്യാരേജുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.
അപകടത്തിപെടുമ്പോള്‍ പാസഞ്ചര്‍ ട്രെയിനില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഈ സമയം ട്രെയിന്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു.