09:29am 28/6/2016
എബി മക്കപ്പുഴ
ഡാലസ്: മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികന്‍ മുളക്കുഴ പീടികയില്‍ റവ.പി വി തോമസിന്റെ (83) നിര്യാണത്തില്‍ ഡാലസ് സെന്റ് പോള്‍സ് വിശ്വാസികളുടെ അഗാധമായ ദുഃഖം ബന്ധു മിത്രാധികളെ അറിയിച്ചു.
സെന്റ് പോള്‍സ് മാര്‍ത്തോമാ പുതിയ പള്ളിയുടെ നിര്‍മ്മാണ വേളയില്‍ പരേതനായ തോമസ് അച്ചന്റെ സാന്നിധ്യം ഇടവക ജനങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും, പരേതന്റെ വേര്‍പാടില്‍ ദുഃഖത്തില്‍ കഴിയുന്ന ബന്ധു മിത്രധികള്‍ക്കു ആശ്വാസം നേര്‍ന്നു കൊണ്ടും അനുശോചന സന്ദേശം അറിയിച്ചു.
ഇടവക വികാരി ബഹുമാനപ്പെട്ട റവ.ഷൈജു.പി ജോണിന്റെ അദ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ അനുശോചന പ്രമേയം സെക്രട്ടറി അവതരിപ്പിച്ചു.