ലോംഗ്‌ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കഷ്ടാനുഭവ ആഴ്ചയും കാല്‍കഴുകല്‍ ശുശ്രൂഷയും

11:05am 20/3/2016

ജോയിച്ചന്‍ പുതുക്കുളം
lonislandholy_pic2
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സക്കറിയാ മാര്‍
നിക്കൊളാവോസിന്റെ പധാന കാര്‍മ്മികത്വത്തില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയും, കാല്‍കഴുകല്‍ ശുശ്രൂഷയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(110 School house Road, Levttiown,NY.11756) നടത്തപ്പെടുന്നു.

മാര്‍ച്ച് 20, 2016 ഹോശാന ഞയറാഴ്ച വി. കുര്‍ബ്ബാനയോടുകൂടി കഷ്ടാനുഭവ ശുശ്രൂഷകള്‍ ആരംഭിക്കുന്നു. പെസഹാ വ്യാഴാഴ്ച വൈകിട്ട് കാല്‍കഴുകല്‍ ശുശ്രൂഷയും തുടര്‍ന്ന് വചനിപ്പു പെരുന്നാള്‍ വി. കുര്‍ബ്ബാനയും, ഹോശാന ഞയറാഴ്ച മുതല്‍ എല്ലാ ദിവസവും സന്ധ്യാപ്രാര്‍ത്ഥയും ധ്യാനവും ഉായിരിക്കും. വികാരി വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പയും, അസിസ്റ്റന്റ് വികാരി റവ. ഫാ. എബി ജോര്‍ജ്ജും സഹകാര്‍മ്മികരായിരിക്കും. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ (വികാരി), 516 850 9213), റവ.ഡോ. എബി ജോര്‍ജ് ( അസിസ്റ്റന്റ് വികാരി) 516 345 8584, ചെറിയാന്‍ ഏബ്രഹാം (സെക്രട്ടറി) 516 547 8542, ഷിബു തോമസ് (ട്രഷറര്‍) 516 439 1594.