10:15am 11/02/2016
ദുബൈ: വാഹനാപകടത്തില്‍ പെട്ട മലയാളി യുവാവിന് നടന്‍ ദിലീപിന്റെ സഹായം കൂട്ടായി. ഖിസൈസിലെ കഫ്തീരിയയില്‍ ഡെലിവറി ബോയിയായ വടകര പള്ളിത്തായ സ്വദേശി ജാസിറിനാണ് (23) ദിലീപിന്റെ സഹായഹസ്തമത്തെിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ദുബൈ മുഹൈസിനയില്‍ വെച്ച് ജാസിറിന്റെ ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞ് കുറേ നേരം ജാസിര്‍ റോഡില്‍ കിടന്നു. ആരും സഹായിക്കാന്‍ തയാറായില്ല.
ഈ സമയത്താണ് സുഹൃത്ത് നസീറിനൊപ്പം ദിലീപ് അതുവഴി കാറില്‍ വന്നത്. പുറത്തിറങ്ങിയ ഇരുവരും ചേര്‍ന്ന് ജാസിറിനെ എഴുന്നേല്‍പിച്ചു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കയക്കുകയും ചെയ്തു. അപ്രതീക്ഷിതമായി നടന്‍ സഹായത്തിനത്തെിയതിന്റെ അമ്പരപ്പിലാണ് ജാസിര്‍.
.