04:28pm 08/2/2016
കൊച്ചി : അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കി. കേസില്‍ തുടന്വേഷണം നടത്താം. ഷുക്കൂറിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഷുക്കൂറിന്റെ അമ്മയുടെ കണ്ണീര്‍ കാണാതിരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ശരിവെച്ചു.
കേസില്‍ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും ടി.വി രാജേഷിനെയും സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഗൂഢാലോചന കണ്ടിട്ടും തടഞ്ഞില്ല എന്ന നിസാര കുറ്റമാണ് കേസില്‍ ഇരുവര്‍ക്കും എതിരെ ചുമത്തിയിരുന്നത്. ഇത് പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഉത്തരവിന് പിന്നാലെയാണ് സിപിഎമ്മിന് കനത്ത പ്രഹരമായി ഷുക്കൂര്‍ വധക്കേസ് കൂടി സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.