സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളിയില്‍ ഹാശാ ആഴ്ചയിലെ സമയ ക്രമികരണങ്ങള്‍

11:07am 20/3/2016
ജോയിച്ചന്‍ പുതുക്കുളം
holyweenews_pic
ചിക്കാഗൊ: മാര്‍ച്ച് 19-ാം തിയതി, ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 12.30 വരെ. സെന്റ്‌മേരീസ് ലീഗിന്റേയും സെന്റ്‌പോള്‍സ് പ്രയര്‍ ഫെല്ലൊഷിപ്പിന്റേയും ഏകോപിച്ചുള്ള ധ്യാനയോഗം.

മാര്‍ച്ച് 20-ാം തിയതി, ഓശാന ഞായറാഴ്ച രാവിലെ 8.30 നുപ്രാഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ആരംഭിയ്ക്കും, കുര്‍ബാന മദ്ധ്യേഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ നടത്തും.

മാര്‍ച്ച് 21, 22, തിങ്കള്‍, ചൊവ്വദിവസങ്ങളില്‍ വൈകുന്നേരം 6 മണിമുതല്‍ 7 മണിവരെ സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിയ്ക്കും.

മാര്‍ച്ച് 23, ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പെസഹായുടെ ക്രമമനുസരിച്ച് സന്ധ്യാപ്രാര്‍ത്ഥന, 7.30 ന് വിശുദ്ധ കുര്‍ബാന.

മാര്‍ച്ച് 24, വ്യാഴാഴ്ച 6 മണിമുതല്‍ 7 മണിവരെ സന്ധ്യാപ്രാര്‍ത്ഥന.

മാര്‍ച്ച് 25, ദുഖവെള്ളിയാഴ്ച ,വചനിപ്പ് പെരുന്നാള്‍ ആയതിനാല്‍ കാലത്തെ 8 മണിയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയും 8.30 ന്‌വിശുദ്ധ കുര്‍ബാനയും ആരംഭിയ്ക്കും.
9.30 ന് ദുഖവെള്ളിയാഴ്ചയുടെ പ്രത്യേക ശുശ്രൂഷ ആരംഭിച്ച്, 4 മണിയോടുകൂടി അവസാനിയ്ക്കും, തുടര്‍ന്ന് 5 മണിയ്ക്ക് സന്ധ്യാപ്രാര്‍ത്തനയ്ക്കു്‌ശേഷം എല്ലാവരും പിരിയും.
ഭാവിയില്‍ വചനിപ്പ് പെരുന്നാളും, ദുഖവെള്ളിയാഴ്ചയും ഒരുമിച്ച് വരുന്നത് 2157-ല്‍ ആയിരിയ്ക്കും

മാര്‍ച്ച് 26 ദുഖശനിയാഴ്ച, രാവിലെ 9 മണിയ്ക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിയ്ക്കും.

മാര്‍ച്ച് 27. ക്യംത ഞായറാഴ്ച രാവിലെ 8.30 ന് ഉയര്‍പ്പ് പ്രഖ്യാപനം, തുടര്‍ന്ന് പ്രഭാതപ്രാര്‍ത്ഥന, വിശുദ്ധ കുര്‍ബാന, കുര്‍ബാനമദ്ധ്യേ ക്യംതായുടെ പ്രത്യേക ശുശ്രൂഷയും നടത്തും. സ്‌നേഹവിരുന്നോടുകൂടി ഈവര്‍ഷത്തെ അനുഗ്രഹപ്രദമായനോമ്പും ഹാശാ ആഴ്ചയും പര്യവസാനിയ്ക്കും.

വിശ്വാസികള്‍ എല്ലാവരും, എല്ലാശുശ്രൂഷകളിലും ആദ്യവസാനം പങ്ക്‌കൊള്ളത്തക്കരീതിയില്‍ ക്യത്യസമയത്ത് വിശുദ്ധ ദൈവാലയത്തില്‍ എത്തിചേരണമെന്ന് വികാരി ബഹുമാനപ്പെട്ട ലിജു പോള്‍ അച്ചന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. (വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി) അറിയിച്ചതാണിത്.