സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ സംയുക്ത തിരുനാള്‍ ജൂലൈ 1 മുതല്‍ 10 വരെ

09:22am 30/6/2016

സെബാസ്‌ററ്യന്‍ ആന്റണി
Newsimg1_37853256
ന്യൂജേഴ്‌­സി: സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ ഒന്നു മുതല്‍ ജൂലൈ പത്ത് വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. തോമസ്­ കടുകപ്പിള്ളി അറിയിച്ചു.

ജൂലൈ ഒന്നിന് വെള്ളിയാഴ്­ച വൈകുന്നേരം 7 :15 ന് വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 7.30 ന് ആഘോഷമായ ദിവ്യബലിക്ക് ഫാ.ജോണി ചെങ്ങളന്‍ സി.എം.ഐ നേതൃത്വം നല്‍കും. ദിവ്യബലിയെ തുടര്‍ന്ന് 8.30­ന്­ കൊടിയേറ്റവും, അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവനയും ഉണ്ടായിരിക്കും.

ജൂലൈ രണ്ടിന് ശനിയാഴ്­ച രാവിലെ ഒമ്പതു മണിക്ക് വിശുദ്ധ ദിവ്യബലി ബഹുമാനപ്പെട്ട ഫാ.ഫിലിപ്പ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്നതും തുടര്‍ന്ന്­ നിത്യ സഹായ മാതാവിനെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും നൊവേനയും നടത്തപ്പെടും.

ജൂലൈ മൂന്നിന് ഞായറാഴ്­ച ദുഃഖറാന തിരുനാള്‍ കര്‍മ്മങ്ങള്‍ രാവിലെ 10.15 ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ ദിവ്യബലി ഇടവക വികാരി ഫാ. തോമസ് കാടുകപ്പിള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്നതാണ്.

ജൂലൈ നാലിന് തിങ്കളാഴ്­ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 9.00 ­ന്­ ഫാ. പോളി തെക്കന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. ഈ ദിവസം കുട്ടികളുടെ ദിനമായി ആചരിക്കും. കുട്ടികള്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുന്നതാണ്. തുടര്‍ന്ന്­ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേ ദിവസത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവകയിലെ ഒന്നും രണ്ടും വാര്‍ഡിലെ കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ അഞ്ചിന് ചൊവ്വാഴ്­ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 7.15 ­ന്­ ഉണ്ണി യേശുവിനുള്ള നൊവേനയോടെ ആരംഭിക്കും. ഇന്നേ ദിവസം ശിശുദിനമായി ആചരിക്കും. ഫാ . ബിജു നാരാണത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ ദിവ്യബലിഅര്‍പ്പിക്കപ്പെടും. ശിശുക്കള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. ഈ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക് വാര്‍ഡ്­ മൂന്നിലെ അംഗങ്ങള്‍ നേതൃത്വം കൊടുക്കും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ ആറിന് ബുധനാഴ്­ച വൈകിട്ട്­ 7.30 നുള്ള വിശുദ്ധ ദിവ്യബലി ഫാ. റെന്നി കട്ടയിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടും.ഇന്നേദിവസം ഗ്രാന്റ്­ പേരന്റ്‌­സ്­ ഡേ ആയി ആചരിക്കും. അവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക്­ വാര്‍ഡ്­ നാലിലും, അഞ്ചിലും ഉള്ള അംഗങ്ങള്‍ നേതൃത്വം കൊടുക്കും. തുടര്‍ന്ന്­ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും.

ജൂലൈ ഏഴിന് വ്യാഴാഴ്­ചയിലെ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട്­ 7.30­ന്­ ഫാ. പീറ്റര്‍ അക്കനത്തിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെടും. ഇന്നേദിവസം വൈദിക ദിനമായി ആചരിക്കും. ലോക മെമ്പാടുമുള്ള വൈദികര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടും. ഇന്നേ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്ക്­ ആറാം വാര്‍ഡു അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്­ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.

ജൂലൈ എട്ടിന് വെള്ളിയാഴ്­ച വൈകിട്ട്­ 7.15­ ന് വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിലുള്ള നൊവനയോടെ ഇന്നത്തെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ത്ഥനാദിനമായി ആചരിക്കും. വിശുദ്ധ ദിവ്യബലിക്ക് ഫാ. സെബാസ്‌ററ്യന്‍ അഞ്ചുമുറിയില്‍ നേതൃത്വം കൊടുക്കും. രോഗശാന്തിക്കായി പ്രത്യേക പ്രാര്ത്ഥനകളും നടക്കും.പ്രാര്‍ത്ഥനക്ക് ഏഴും, എട്ടും വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്­ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടത്തപ്പെടും.

ജൂലൈ ഒമ്പതിന് ശനിയാഴ്­ച ദമ്പതി ദിനമായി ആചരിക്കും. രാവിലെ 11 മണിക്കുള്ള വിശുദ്ധ ദിവ്യബലിക്ക് ഫാ. അഗസ്റ്റിന്‍ കുറ്റിയാനി നേതൃത്വം നല്‍കും. ദമ്പതികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. തുടര്‍ന്ന്­ നിത്യ സഹായ മാതാവിനെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും നൊവേനയും നടത്തപ്പെടും.

ജൂലൈ പത്തിന് ഞായറാഴ്­ച പ്രധാന തിരുനാള്‍ ദിനത്തില്‍ ഉച്ചക്ക്­ 2 മണിക്ക്­ പ്രധാന തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. വേസ്­പരയും ആഘോഷപൂര്‍ണ്ണമായ പാട്ടുകുര്‍ബാനയും ബിഷപ്പ്­ മാര്‍ ജോയി ആലപ്പാട്ടിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. മാര്‍ ജോയി ആലപ്പാട്ട് തിരുനാള്‍ സന്ദേശവും നല്‍കും.

ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ്­ വണക്കവും, അടിമ സമര്‍പ്പണവും നടക്കും.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്­ നടത്തുന്നത്­ പെരുംപായില്‍ കുടുംബാംഗങ്ങളായ ജോസഫ് ആന്‍ഡ് മേരി ദമ്പതിമാരും, കളത്തൂര്‍ കുടുംബാംഗങ്ങളായ മിനേഷ് ആന്‍ഡ് ഷീനാ ദമ്പതിമാരുമാണ്­.

തിരുനാളിനോടനുബന്ധിച്ച്­ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന്­ തിരുനാളിന്റെ മുഖ്യ സംഘടാകരായ ബെന്നി തോമസ്, ജോബിന്‍ കല്ലാച്ചേരില്‍ എന്നിവര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ജൂലൈ പതിനൊന്നിന് തിങ്കാളാഴ്­ച വൈകിട്ട്­ 7.30­ന്­ വിശുദ്ധ ദിവ്യബലിയും, ഇടവകയിലെ കുടുംബങ്ങളില്‍നിന്നും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥകളും തുടര്‍ന്ന്­ കൊടിയിറക്കവും നടക്കും.

തിരുനാള്‍ കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുകൊണ്ടും, വചനപ്രഘോഷണങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രവിച്ചും അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും സ്‌­നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ്­ കടുകപ്പിള്ളില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്­: ഫാ. തോമസ്­ കടുകപ്പിള്ളില്‍ (വികാരി) 908­837­9484, റ്റോം പെരുംപായില്‍ (കൈക്കാരന്‍) 646­326­3708, തോമസ്­ ചെറിയാന്‍ പടവില്‍ (കൈക്കാരന്‍) 908­906­1709, മേരിദാസന്‍ തോമസ്­ (കൈക്കാരന്‍) 201­912­6451, മിനേഷ് ജോസഫ് ( കൈക്കാരന്‍ & പ്രസുദേന്തി) 201­978­9828, ബെന്നി തോമസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍) 973­902­2186, ജോബിന്‍ കല്ലാച്ചേരില്‍ ((തിരുനാള്‍ കോര്‍ഡിനേറ്റര്‍) 908­328­8013
വെബ്­: www.stthomassyronj.org