സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു

02:50am

15/02/2016
images

ബംഗളൂരു: ബംഗളൂരുവിലെ വിബ്ജിയോര്‍ സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു. ചികിത്സക്കായി വനംവകുപ്പ് അധികൃതര്‍ പാര്‍പ്പിച്ചിരുന്ന െബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് പുലി രക്ഷപ്പെട്ടത്. ഫെബ്രുവരി 14നായിരുന്നു സംഭവം.

വൈകീട്ട് ഭക്ഷണം നല്‍കുന്നതിനിടെയാണ് എട്ടു വയസുള്ള ആണ്‍പുലി രക്ഷപ്പെട്ടത്. ഭക്ഷണം നല്‍കുന്നതിനായി തുറന്ന കൂടിന്റെ വാതില്‍ ശരിക്ക് പൂട്ടാത്തതാകാം പുലി രക്ഷപ്പെടാന്‍ കാരണമെന്നാണ് പാര്‍ക്ക് അധികൃതരുടെ നിഗമനം. സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു. പുലി പാര്‍ക്കില്‍ തന്നെ കാണുമെന്നും തിരച്ചില്‍ ആരംഭിച്ചതായും പാര്‍ക്ക് ഡയറക്ടര്‍ പറഞ്ഞു.

സ്‌കൂള്‍ വരാന്തയിലൂടെ പുലി നടക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ഫെബ്രുവരി എട്ടിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ക്ലാസ് മുറിയില്‍ നിന്ന് മയക്കുവെടി വെച്ച് പുലിയെ പിടികൂടിയത്. പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.