സൗത്ത് ഇന്ത്യന്‍ സിനിമ താരം സായി പ്രശാന്ത് ആത്മഹത്യ ചെയ്ത നിലയില്‍

12:11pm 14/3/2016
Sai-Prashanth

ചെന്നൈ: തമിഴ് സിനിമ സീരിയല്‍ താരം എസ് സായി പ്രശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് ഇന്നലെ സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് മരണമെന്ന് പോലീസ് വ്യക്തമാക്കി. നേരം എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം സായി അവതരിപ്പിച്ചിരുന്നു.
അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മാനസിക സമ്മര്‍ദമാവാം കാരണമെന്നാണ് വിവരം. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടി, മൂന്ന് മാസം മുന്‍പാണ് സായി രണ്ടാമത് വിവാഹം കഴിച്ചത്.
സായിയുടെ നേരത്തിന്റെ തമിഴ് പതിപ്പിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്തിനം പാര്‍ താനെ, തെഗിടി, വാടാക്കറി തുടങ്ങിയ സിനിമകളിലെയും അണ്ണാമലൈ, സെല്‍വി, അരസി തുടങ്ങിയ സീരിയലുകളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമ്മ ലളിത, തമിഴ്നാട് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷയും സെന്‍സര്‍ ബോര്‍ഡംഗവുമായിരുന്നു.