അംബർനാഥ്-കുർള എക്സ്പ്രസിന്‍റെ അഞ്ച് ബോഗികൾ പാളം തെറ്റി.

12:00 pm 29/12/2016
images (3)

മുംബൈ: അംബർനാഥ്-കുർള എക്സ്പ്രസിന്‍റെ അഞ്ച് ബോഗികൾ പാളം തെറ്റി. താനെ ജില്ലയിലെ കല്യാണിൽ വെച്ച് ഇന്ന് രാവിലെ 5.53നാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി റെയിൽവെ അധികൃതർ അറിയിച്ചു.