07:39 am 2/3/2017

ഫിലഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലിനു ശനിയാഴ്ച പ്രാര്‍ത്ഥനാദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 9.30-മുതല്‍ 1.30 വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു (1009 അന്‍ റൂ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19111) നടത്തുന്ന മീറ്റിംഗിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായതായി ഭാരവാഹികള്‍ അറിയിച്ചു.
എക്യൂമെനിക്കല്‍ വനിതാ വിഭാഗം ആണ് ഈ പ്രാര്‍ത്ഥനാദിനാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. ഈവര്‍ഷം ഫിലിപ്പീന്‍സ് രാജ്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് “ഞാന്‍ നിങ്ങളോട് അന്യായം പ്രവര്‍ത്തിച്ചുവോ’ എന്ന മുഖ്യ ചിന്താവിഷയത്തില്‍ സിസ്റ്റര്‍ ജോസ്‌ലിന്‍ എടത്തില്‍ SIC, MD, Phd മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബിനു ഷാജിമോന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഇതിന്റെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഏകദേശം 45 അംഗങ്ങളുള്ള വനിതാ വിഭാഗം കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. എക്യൂമെനിക്കല്‍ ചെയര്‍മാന്‍ റവ. ഫാ. ഷിബു വി. മത്തായി, റിലീജിയസ് ചെയര്‍മാന്‍ റവ.ഫാ. വര്‍ഗീസ് ജോണ്‍, എക്യൂമെനിക്കല്‍ സെക്രട്ടറി മാത്യു ശാമുവേല്‍, ട്രഷറര്‍ ബിജി മാത്യു എന്നിവര്‍ വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും നല്‍കുന്നു.
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ട എല്ലാ പള്ളികളില്‍ നിന്നും വനിതകള്‍ ക്ഷണം സ്വീകരിച്ച് മാര്‍ച്ച് നാലിനു സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ഷിബു വി. മത്തായി (എക്യൂമെനിക്കല്‍ ചെയര്‍മാന്‍) 312 927 7045, ഡോ. ബിനു ഷാജിമോന്‍ (എക്യൂമെനിക്കല്‍ വനിതാ കോര്‍ഡിനേറ്റര്‍) 267 253 0136.
