01:20pm 5/8/2016

അങ്കമാലി: വിദേശത്തേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകവേ കാര്‍ പാടത്തേക്ക് ഇടിച്ചിറങ്ങി. നാലു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികള്‍ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ രാത്രി അങ്കമാലി നായത്തോട് എയര്‍പോര്‍ട്ട് റോഡിലാണ് അപകടം. കവരപ്പറമ്പ് പന്നിക്കുഴിച്ചാല്‍ പാടത്തേക്കാണ് കാര്‍ ഇടിച്ചിറങ്ങിയത്. കൊടുംവളവായ ഇവിടെ അപകടങ്ങള്‍ പതിവാണ്. ദൂരെ സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഇവിടം തിരിച്ചറിയുക പ്രയാസമാണ്. റോഡില്‍ വെളിച്ചമില്ലാത്തതും സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടം വര്‍ദ്ധിപ്പിക്കുന്നു.
