അങ്കമാലി എളവൂര്‍ കവലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്​ ​ ഓട്ടോയിലിടിച്ച്​ ഓട്ടോ ഡ്രൈവര്‍ മരിച്ചു

06:50 pm 4/12/2016

images (1)
അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി എളവൂര്‍ കവലയില്‍ കെ.എസ്.ആര്‍.ടി.സി ബസ്​ ​ഒാ​േട്ടായിലിടിച്ച്​ ഓട്ടോ ഡ്രൈവര്‍ മരിച്ചു. അങ്കമാലി പുളിയനം തൈപറമ്പില്‍ വീട്ടില്‍ പരേതനായ തോമസിന്‍െറ മകന്‍ ടി.ടി.വര്‍ഗീസാണ് (38) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന്​ ഭാര്യയെയും മക്കളെയും പ്രാര്‍ഥനക്കായി പള്ളിയിലെത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.

പീച്ചാനിക്കാട് സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ ഭാര്യയെയും മക്കളേയും എത്തിച്ച് പുളിയനം റോഡില്‍ നിന്ന് ദേശീയപാതയില്‍ പ്രവേശിച്ചപ്പോൾ അങ്കമാലിയില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ കറങ്ങിത്തിരിഞ്ഞ ഓട്ടോ പിറകിലുണ്ടായിരുന്ന കാറില്‍ ഇടിച്ചാണ് നിന്നത്. റോഡില്‍ തലതല്ലി വീണ വര്‍ഗീസ് തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇദ്ദേഹത്തി​െൻറ കൈവശമുണ്ടായിരുന്ന പതിനായിരം രൂപ കാണാതായിട്ടുണ്ട്.

കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. അങ്കമാലി കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്​ വർഗീസ്​. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം സംസ്കാരം നടത്തി. ഭാര്യ: അങ്കമാലി തുറവൂര്‍ പാലായില്‍ കുടുംബാംഗം ബിന്ദു. മക്കള്‍: അലന്‍, അഡോണ (ഇരുവരും പുളിയനം ഗവ.ഹയര്‍സെക്കന്‍ഡറി സ്കുള്‍ വിദ്യാര്‍ഥികള്‍). അമ്മ: പരേതയായ മറിയാമ്മ. സഹോദരങ്ങള്‍: ഏല്യാസ്, മേരി. അങ്കമാലി പൊലീസ് നടപടി സ്വീകരിച്ചു.