കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കളെ തേടി ചെന്നൈയില്‍പോയ ക്രൈംബ്രാഞ്ച് സംഘം തിരിച്ചത്തെി. സംഭവം അന്വേഷിക്കുന്ന ആഭ്യന്തര സുരക്ഷാവിഭാഗം (ഐ.എസ്.ഐ.ടി) സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചത്തെിയത്. അജിതയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിനുവേണ്ടി തമിഴ്നാട്ടിലുള്ള അജിതയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പൊലീസ് നേരില്‍ കണ്ട് സംസാരിച്ചെങ്കിലും ആരുംതന്നെ മൃതദേഹം ഏറ്റെടുക്കാന്‍ തയാറായി മുന്നോട്ടുവന്നില്ളെന്ന് ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡി.ജി.പി രാജേഷ്ദിവാന്‍ അറിയിച്ചു.
കോടതി ഉത്തരവുപ്രകാരം പൊലീസ് തുടര്‍നടപടികള്‍ എടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും അറിയിച്ചു. ഇക്കാര്യത്തില്‍ യാതൊരുവിധ അനാസ്ഥയോ അജിതയുടെ മൃതദേഹത്തോട് അനാദരവോ പൊലീസിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ളെന്നും കേരള പൊലീസ് ഇത്തരം കാര്യങ്ങളോട് നീതിയുക്തവും നിയമാനുസൃതവുമായ നിലപാടാണ് പാലിച്ചു പോരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് മാനുവല്‍ 827(2) പ്രകാരം സുഹൃത്തായ തനിക്ക് മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് അജിതയുടെ സുഹൃത്ത് അഡ്വ. ഭഗവത് സിങ് ഹൈകോടതിയില്‍ നല്‍കിയ അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. മൃതദേഹം എന്തുചെയ്യുമെന്നത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കാനാണ് കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അതേസമയം, തമിഴ്നാട് പൊലീസിന്‍െറ ഭീഷണിയെ തുടര്‍ന്നാണ് ബന്ധുക്കള്‍ അജിതയുടെ മൃതദേഹം ഏറ്റെടുക്കാനത്തൊത്തതെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

