02.30 PM 08/01/2017
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂരിൽ അഞ്ചു മാസം പ്രായമുള്ള കുഞ്ഞാണ് മരണത്തിനു കീഴടങ്ങിയത്. കടമ്പാറ ഈരിൽ വീരമ്മ–ശെൽവൻ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. മുലപ്പാൽ മൂർധാവിൽ കയറിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വീരമ്മ–ശെൽവൻ ദമ്പതികളുടെ മൂന്നു കുഞ്ഞുങ്ങളും മുമ്പ് മരണപ്പെടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്‌ഥയിൽ തന്നെ നഷ്‌ടപ്പെട്ടിരുന്നു. രണ്ടു കുഞ്ഞുങ്ങൾക്കും മരണ കാരണം വിളർച്ചയാണെന്ന് കണ്ടെത്തിയിരുന്നു.