06:02 pm 27/2/2017
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സൈനികരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേർ കൊല്ലപ്പെട്ടു. ജോസ്ജൻ പ്രവിശ്യയിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റു. എന്നാൽ കൊല്ലപ്പെട്ടവരിൽ സൈനികർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.