കാബൂൾ: അഫ്ഗാനിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ 27 താലിബാൻ ഭീകരരെ വധിച്ചു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഭീകരരെ വധിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റെന്നും ആറു പേരെ അറസ്റ്റ് ചെയ്തെന്നും മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിലെ 11 പ്രവിശ്യകളിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഇതിന്‍റെ ഭാഗമായി നിരന്തരം ഏറ്റുമുട്ടലുകളുണ്ടാകുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.